Post Header (woking) vadesheri

ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും

Above Post Pazhidam (working)

ഗുരുവായൂർ : മണ്ഡലകാല മുന്നോടിയായി ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച സമാപിക്കും. ഉപദേവന്മാർക്കുള്ള ശുദ്ധിച്ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂരപ്പനുമുന്നിൽ രക്ഷോഘ്‌നഹോമവും വാസ്തുഹോമവും വാസ്തുകലശാഭിഷേകവും നടക്കും. തിങ്കളാഴ്ച രാവിലെ ശുദ്ധിച്ചടങ്ങുകൾ തുടരും.

Ambiswami restaurant

Second Paragraph  Rugmini (working)

ചൊവ്വാഴ്ച ഉച്ചപ്പൂജയ്ക്ക് 25 കലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും. ചൊവ്വാഴ്ച രാത്രി ശ്രീഭൂതബലിയും നടക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീഭൂതബലിയും അത്താഴപ്പൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടരവരെ നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.വെള്ളിയാഴ്ച ഉപദേവനായ അയ്യപ്പനായിരുന്നു ശുദ്ധികലശാഭിഷേകം. രാവിലെ ശീവേലിക്കുശേഷം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് അഭിഷേകച്ചടങ്ങ് നിർവഹിച്ചു. ശനിയാഴ്ച ഗണപതിക്കും ഞായറാഴ്ച രാവിലെ ഭഗവതിക്കും കലശമാടും.