
ഗുരുവായൂരപ്പന്റെ കോടികൾ ഒഴുക്കി കളഞ്ഞ് ദേവസ്വം ഭരണസമിതി.

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കോടികൾ ഒഴുക്കി കളഞ്ഞ് ദേവസ്വം ഭരണസമിതി, ഭൂമി അക്വയർ ചെയ്തതിന് ഒൻപത് കോടി നല്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ , അതിനെതിരെ സുപ്രീം കോടതിയിൽ പോയതോടെ പലിശ അടക്കം 15 കോടി രൂപ നൽകേണ്ടി വന്നു . ഭഗവാന്റെ ആറു കോടി രൂപയാണ് ഭരണ സമിതി ഒഴുക്കി കളഞ്ഞത് .സ്വാതന്ത്ര്യ സമര സേനാനി കുട്ടപ്പ മാസ്റ്ററുടെ മക്കളുടെ 2.10 ഏക്കർ ഭൂമിയാണ് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കളി സ്ഥലം നിർമിക്കാനായി വര്ഷങ്ങള്ക്ക് മുമ്പ് ദേവസ്വം അക്വിസിഷൻ ചെയ്തത് . ദേവസ്വം നിശ്ചയിച്ച പണം പോരെന്ന് പറഞ്ഞു സ്ഥല ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു അന്ന് തന്നെ കോടതി ഉത്തരവ് പ്രകാരം പണം നൽകാൻ തയ്യാറാകുകയായിരുന്നു വെങ്കിൽ ആറു കോടി രൂപ നഷ്ടപെടില്ലായിരുന്നു . അതിന് പുറമെ വക്കീൽ ഫീസ് ഇനത്തിൽ നൽകിയ ലക്ഷങ്ങൾ വേറെയും നഷ്ടമായി .

അതെ സമയം ഗുരുവായൂരപ്പന്റെ പണം ധൂർത്ത ടി ക്കുന്ന ഒരു സ്ഥാപനമാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥരുടെ ഭാര്യമാർക്കും , രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകാനുമായി മാത്രമുള്ള ഒരു ഇട മാണ് ഈ സ്‌കൂൾ . ദേവസ്വത്തിന് സർക്കാർ ശമ്പളം നൽകുന്ന എയിഡഡ് ഒരു ഹയർ സെക്കൻഡറി ഉള്ളപ്പോൾ ആണ് ദേവസ്വം നേരിട്ട് ശമ്പളം നൽകുന്ന ഒരു ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നത് . അതും സർക്കാർ സ്‌കൂളിൽ നൽകുന്ന അതെ ശമ്പള സ്കെയിൽ ആണ് ശമ്പളം നൽകുന്നത് ഇന്ത്യയിൽ ഒരു സി ബി എസ് ഐ സ്‌കൂളിലും സർക്കാർ നിലവാരത്തിലുള്ള ശമ്പള സ്കെയിൽ ഇല്ല . അവിടെയെല്ലാം കുട്ടികളിൽ നിന്നും വാങ്ങുന്ന ഫീസ് ആണ് ശമ്പളമായി നൽകുന്നത് .
ദേവസ്വത്തിന് ഇംഗ്ലീഷ് മീഡിയം ആരംഭി ക്കണമെന്നുണ്ടെങ്കിൽ എയ്ഡഡ് സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങിയാൽ പോരേയെന്നെ ചോദ്യം ആണ് ഉയരുന്നത് .മതിയായ വിദ്യഭ്യാസ യോഗ്യത ഇല്ലാത്ത ആളുകളെ നിയമിച്ച് നിലവാര മില്ലാത്ത വിദ്യാഭ്യാസം നൽകി തലമുറയെ തന്നെ നശിപ്പിക്കുന്നതിന് ഗുരുവായൂരപ്പന്റെ പണം ചില വഴിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ഭക്തർ ചോദിക്കുന്നത് .

ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയാത്ത അദ്ധ്യാപകരുടെ വിദ്യാർത്ഥികളെ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ പ്രാപ്തരാക്കണ മെന്ന് ആവശ്യപ്പെടാൻ കഴിയില്ലല്ലോ , ഗുരുവായൂരിന്റെ പ്രാന്ത പ്രദേശങ്ങിൽ നിലവാരം ഉള്ള നിരവധി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രവർത്തിപ്പിക്കുമ്പോൾ ഗുരുവായൂരപ്പന്റെ പണം ധൂർത്തടിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്