Above Pot

ഗുരുവായൂരപ്പൻ ജനപഥത്തിലേക്കിറങ്ങി , നിലവിളക്കും നിറപറയും വെച്ച് ഭക്തർ ഭഗവാനെ എതിരേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ട ക്കായി ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് ജന പഥത്തിലേക്ക് തങ്കതിടമ്പോടുകൂടി ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളിയപ്പോള്‍, നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട് ഭക്തര്‍ എതിരേറ്റു.

First Paragraph  728-90
Second Paragraph (saravana bhavan

ഭഗവാൻ പുറത്തേക്കിറങ്ങിയ ഉടൻ , ഊരാളൻ മല്ലിശ്ശേരിനമ്പൂതിരിപ്പാട് നിറപറ വെച്ച് എതിരേറ്റു തുടർന്ന് , ചെയർ മാൻ ഡോ വി കെ വിജയൻ , ഭരണ സമിതി അംഗങ്ങൾ , അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ക്ഷേത്രം ഡി എ മനോജ് കുമാർ തുടങ്ങിയവർ നെല്ല് , ഉണക്കലരി ,മലർ , അവിൽ ശർക്കര എന്നിവ കൊണ്ട് നിറപറ വെച്ച് ഭഗവാനെ എതിരേറ്റു

സ്വര്‍ണ്ണകൊടിമരത്തറയ്ക്കരികില്‍ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദീപാരാധന നടത്തിയ ശേഷമായിരുന്നു, ഭഗവാന്‍ ക്ഷേത്രമതില്‍കെട്ടിന് പുറത്തിറങ്ങിയത്. ഭഗവാനെ എതിരേല്‍ക്കാന്‍ നാടും, നഗരവും കൊടിതോരണങ്ങളാലും, സമൃദ്ധിയുടെ നിറപറയും, പ്രകാശപൂരിതമായി നിറഞ്ഞുകത്തുന്ന നറുനെയ്യ് നിലവിളക്കുകളും ഒരുക്കിയായിരുന്നു, സ്വീകരിച്ചത്.

പുറത്തിറങ്ങിയ ഭഗവാന്റെ സ്വര്‍ണ്ണക്കോലം, കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ്സിലേയ്‌ക്കേറ്റുവാങ്ങിയതോടെ തടിച്ചുകൂടിയ ഭക്തജനപുരുഷാരം ഹരിനാമ കീര്‍ത്തനങ്ങളോടെ കൈകൂപ്പി വണങ്ങി. തന്റെ പ്രജ കളെ കാണാന്‍ പുറത്തിറങ്ങിയ ഭഗവാന് കൃഷ്ണനാട്ടം കളിയിലെ കലാകാരന്മാര്‍ ആയുധമേന്തി അകമ്പടിയായി .ആലവട്ടം , തഴ, സൂര്യ മറ എന്നിവയുടെ അകമ്പടിയോടും കൂടിയാണ് ഭഗവാൻ ഗ്രാമ പ്രദിക്ഷണത്തിന് ഇറങ്ങിയത്

. അഞ്ചാനകളോടേയുള്ള പ്രൗഢഗംഭീരമായ പുറത്തേയ്‌ക്കെഴുന്നെള്ളിപ്പില്‍ കൊമ്പന്മാരായ വിഷ്ണുവും, ബാലുവും ഇടം പറ്റാനകളായും, സിദ്ധാര്‍ദ്ധനും, ഗോപീകണ്ണനും വലം പറ്റനാനകളായും അണിനിരന്നതോടെ പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, കോട്ടപ്പടി സന്തോഷ് മാരാര്‍, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മേളകൊഴുപ്പ് ഗ്രാമപ്രദക്ഷിണത്തെ മാറ്റു കൂട്ടി .