ഗുരുവായൂർ ഏകാദശി, വിളക്കാഘോഷത്തിന് തുടക്കമായി
ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ നടക്കുന്ന വിളക്കാഘോഷത്തിന് തുടക്കം കുറിച്ചു .
പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെ വിളക്കോടുകൂടിയാണ് ഏകാദശി വിളക്കാഘോഷത്തിന് തുടക്കമായത് .
കഴിഞ്ഞ നൂറുവര്‍ഷക്കാലമായി മുടക്കം കൂടാതെ ആദ്യത്തെ വിളക്ക് നടത്തുന്നത് അമ്മിണിയമ്മയുടെ കുടുംബം വകയായാണ്. രാത്രിയിൽ നടന്ന വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ വലിയ വിഷ്ണു കോലമേറ്റി. രവി കൃഷ്ണ ,ഗോപാല കൃഷ്ണൻ എന്നീ കൊമ്പൻ മാർ പറ്റാനകളായി അണി നിരന്നു . എഴുന്നള്ളിപ്പിന് നാദസ്വരം അകമ്പടിയായി .ചുറ്റമ്പലത്തിൽ വിളക്കുകൾ തെളിയിക്കാൻ അമ്മിണിയമ്മയുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നു.
ശനിയാഴ്ച്ച ക്ഷേത്രം തന്ത്രിയുടെ വകയാണ് വിളക്കാഘോഷം ഞായറാഴ്‌ച . ഞായറഴ്ച നൂറ്റാണ്ട് പഴക്കമുള്ള ചാവക്കാട് മുൻസിഫ് കോടതി വക വിളക്ക് ആഘോഷം നടക്കും . കോടതി വിളക്ക് എന്ന് ഉപയോഗിക്കരുതെന്നും ജില്ലയിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥർ ചടങ്ങിൽ സജീവ മാക്കരുതെന്നും കാട്ടി ജില്ലയുടെ ചുമതല ഉള്ള ഹൈക്കോടതി ജസ്റ്റിസ് ജില്ലാ ജഡ്ജിക്ക് മെമ്മോറാണ്ടം നൽകിയതോടെ ഇത്തവണത്തെ കോടതി വിളക്ക് സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായി. എന്നാൽ പതിവ് പോലെ ഹൈക്കോടതി ജഡ്ജിമാർ വിളക്കിലെ തിരി തെളിയിക്കാൻ എത്തുമെന്നാണ് സംഘാടകർ നൽകുന്ന സൂചന