Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അധ്യാപക ഒഴിവ്.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ (വേദം), അസി.പ്രൊഫസർ (തന്ത്രം), അസി. പ്രഫസർ (സംസ്കൃതം)
എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 14 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതൽ നടക്കും. താൽക്കാലിക നിയമനമാണ്. മൂന്ന് തസ്തികയിലേക്കും ഓരോ ഒഴിവ് ഉണ്ട്. പ്രതിമാസ വേതനം 50,000 രൂപ മാത്രം. യോഗ്യത ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻറ് കൾച്ചറൽ സ്റ്റഡീസ് അക്കാദമിക് കൗൺസിൽ തയ്യാറാക്കിയ മാനദണ്ഡപ്രകാരം .

First Paragraph Rugmini Regency (working)

ഇത് ദേവസ്വം വെബ്സൈറ്റിൽ ലഭ്യമാണ്. മേൽപ്രകാരം യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും അപേക്ഷയും സഹിതം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം – കൂടുതൽ വിവരങ്ങൾ
0487-2556335, Ext n-291, 250, 248 ,235,251എന്ന ഫോൺ നമ്പറിൽ നിന്നും ദേവസ്വം വെബ്സൈറ്റ് ( https://guruvayurdevaswom.nic.in)
വഴിയും അറിയാം. വിശദ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കാം

Second Paragraph  Amabdi Hadicrafts (working)