Header

നഗര സഭയിൽ നിന്ന് വിരമിക്കുന്ന വി വി രാധാകൃഷ്ണന് യാത്രയപ്പ് നല്‍കി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വി വി രാധാകൃഷ്ണന് കേരള മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി ഗുരുവായൂര്‍ യൂണിറ്റ് യാത്രയപ്പ് നല്‍കി. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ നിര്‍മ്മല കേരളന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് അഭിലാഷ് വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, കൗണ്‍സിലര്‍മാരായ രേവതി ടീച്ചര്‍, മീന പ്രമോദ്, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍ പി നാസര്‍, യൂണിയന്‍ സെക്രട്ടറി കെ എ ജേക്കബ്, വൈസ് പ്രസിഡണ്ട് വി ആര്‍ സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി കെ രാജഗോപാല്‍, ട്രഷറര് വി രുഗ്മിണി എന്നിവര്‍ സംസാരിച്ചു. വി വി രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.