
ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിൽ, ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി

ഗുരുവായൂർ: ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിൽ, ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി . തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ , ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടാണ് കനക കൊടി മരത്തിൽ സപ്തവർണ്ണക്കൊടി ഉയർത്തിയത്. കുംഭമാസത്തിലെ പൂയം നാളിൽ 8:30 നും 9 30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ ചടങ്ങ്.

വൈകിട്ട് 8. 10 ന് കൊടിമരത്തറയിൽ കൊടിപൂജ ചെയ്ത ശേഷം കൊടിക്കൂറ ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് കൊണ്ടുപോയി മൂലവിഗ്രഹത്തിൽ നിന്നും ചൈതന്യം കൊടി ക്കൂറയിലേക്ക് ആവഹിച്ച് 9.05നാണ് ക്ഷേത്രം തന്ത്രി കൊടിയേറ്റിയത് . ചടങ്ങിന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി. വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
