Header 1 = sarovaram
Above Pot

ഗുരുവായൂർ ഉത്സവം , സബ് കമ്മറ്റികൾ രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ പങ്കാളിത്തമുള്ള ജനറൽ കമ്മിറ്റി രൂപീകരിച്ചു.ദേവസ്വം വിളിച്ചു ചേർത്ത നാട്ടുകാരുടെ പൊതുയോഗത്തിലാണ് രൂപീകരണം .ഇക്കൊല്ലത്തെതിരുവുത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം ഭരണസമിതി അംഗങ്ങൾ ചെയർമാൻമാരായി ഏഴു സബ് കമ്മിറ്റി രൂപീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ യോഗത്തിൽ വിശദീകരിച്ചു.

Astrologer

ഓരോ സബ് കമ്മറ്റിയിലും 15 അംഗങ്ങൾ ഉണ്ടാകും. പത്തു ദേവസ്വം ഉദ്യോഗസ്ഥരും 5 ഭക്തരും. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത ഭക്തരിൽ നിന്നും ദേവസ്വം ഭരണസമിതി യോഗം ഭക്തപ്രതിനിധികളെ തെരഞ്ഞെടുക്കും.

ഭക്തജനങ്ങൾക്കാണ് ദേവസ്വം ഭരണസമിതി മുന്തിയ പരിഗണന നൽകുന്നത്. ദേവസ്വം സുരക്ഷാ ജീവനക്കാർക്കായി കിലയുടെ സഹകരണത്തോടെ പരിശീലനം നൽകി. തുടർന്നും ഈ പരിശീലനം കൂടുതൽ വിപുലീകരിക്കും. പ്രസാദ ഊട്ടിൽ പരമാവധി പേരെ പങ്കെടുപ്പിക്കും. എല്ലാ ഭക്തജനങ്ങളുടെയും സഹായവും സേവനവും ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു.

വിവിധ കമ്മിറ്റികളും ഭാരവാഹികളും

  1. സ്റ്റേജ് പ്രോഗ്രാം (ചെങ്ങറ സുരേന്ദ്രൻ -ചെയർമാൻ, അസി. മാനേജർ (പബ്ലിക്കേഷൻ,, കൺവീനർ)
    2.വാദ്യം ചെയർമാൻമാർ -.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കൺവീനർ – ഓഫീസ് അസി.മാനേജർ

3.പബ്ലിക് റിലേഷൻസ് ചെയർമാൻ -വി.ജി.രവീന്ദ്രൻ, കൺവീനർ – പബ്ലിക് റിലേഷൻസ് ഓഫീസർ

  1. ആനയോട്ടം ചെയർമാൻ – കെ.ആർ.ഗോപിനാഥ്, കൺവീനർ -ഡി.എ (ജീവ ധനം)
    5, പ്രസാദ ഊട്ട് ചെയർമാൻമാർ – .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കൺവീനർ -ഡി.എ.(ഫിനാൻസ്)
  2. പള്ളിവേട്ട ചെയർമാൻ – .മനോജ് ബി നായർ, കൺവീനർ അസി.മാനേജർ ( ക്ഷേത്രം അക്കൗണ്ട്സ്)
  3. വൈദ്യുതാലങ്കാരം ചെയർമാൻ – കെ.ആർ. ഗോപിനാഥ്
  4. , കൺവീനർ – അസി.എൻജീനിയർ (ഇലക്ട്രിക്കൽ)
  5. 17ഭക്തർ ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ, സി.മനോജ്, കെ. ആർ.ഗോപിനാഥ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വത്തിലെ വിവിധ വകുപ്പുകളുടെ മേധാവികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
  6. ഇന്ന് പൊതുയോഗത്തിൽ പങ്കെടുത്ത 369 പേരെയും ഉൾപ്പെടുത്തി ജനറൽ കമ്മിറ്റി രൂപീകരിച്ചു.ഇക്കൊല്ലത്തെ തിരുവുത്സവത്തിന് ഫെബ്രുവരി 21 ന് കൊടിയേറി മാർച്ച് ഒന്നിന് ആറാട്ടോടെ സമാപിക്കും
Vadasheri Footer