ഗുരുവായൂർ ഉത്സവം , സബ് കമ്മറ്റികൾ രൂപീകരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തിരുവുത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ പങ്കാളിത്തമുള്ള ജനറൽ കമ്മിറ്റി രൂപീകരിച്ചു.ദേവസ്വം വിളിച്ചു ചേർത്ത നാട്ടുകാരുടെ പൊതുയോഗത്തിലാണ് രൂപീകരണം .ഇക്കൊല്ലത്തെതിരുവുത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം ഭരണസമിതി അംഗങ്ങൾ ചെയർമാൻമാരായി ഏഴു സബ് കമ്മിറ്റി രൂപീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ യോഗത്തിൽ വിശദീകരിച്ചു.
ഓരോ സബ് കമ്മറ്റിയിലും 15 അംഗങ്ങൾ ഉണ്ടാകും. പത്തു ദേവസ്വം ഉദ്യോഗസ്ഥരും 5 ഭക്തരും. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത ഭക്തരിൽ നിന്നും ദേവസ്വം ഭരണസമിതി യോഗം ഭക്തപ്രതിനിധികളെ തെരഞ്ഞെടുക്കും.
ഭക്തജനങ്ങൾക്കാണ് ദേവസ്വം ഭരണസമിതി മുന്തിയ പരിഗണന നൽകുന്നത്. ദേവസ്വം സുരക്ഷാ ജീവനക്കാർക്കായി കിലയുടെ സഹകരണത്തോടെ പരിശീലനം നൽകി. തുടർന്നും ഈ പരിശീലനം കൂടുതൽ വിപുലീകരിക്കും. പ്രസാദ ഊട്ടിൽ പരമാവധി പേരെ പങ്കെടുപ്പിക്കും. എല്ലാ ഭക്തജനങ്ങളുടെയും സഹായവും സേവനവും ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു.
വിവിധ കമ്മിറ്റികളും ഭാരവാഹികളും
- സ്റ്റേജ് പ്രോഗ്രാം (ചെങ്ങറ സുരേന്ദ്രൻ -ചെയർമാൻ, അസി. മാനേജർ (പബ്ലിക്കേഷൻ,, കൺവീനർ)
2.വാദ്യം ചെയർമാൻമാർ -.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കൺവീനർ – ഓഫീസ് അസി.മാനേജർ
3.പബ്ലിക് റിലേഷൻസ് ചെയർമാൻ -വി.ജി.രവീന്ദ്രൻ, കൺവീനർ – പബ്ലിക് റിലേഷൻസ് ഓഫീസർ
- ആനയോട്ടം ചെയർമാൻ – കെ.ആർ.ഗോപിനാഥ്, കൺവീനർ -ഡി.എ (ജീവ ധനം)
5, പ്രസാദ ഊട്ട് ചെയർമാൻമാർ – .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കൺവീനർ -ഡി.എ.(ഫിനാൻസ്) - പള്ളിവേട്ട ചെയർമാൻ – .മനോജ് ബി നായർ, കൺവീനർ അസി.മാനേജർ ( ക്ഷേത്രം അക്കൗണ്ട്സ്)
- വൈദ്യുതാലങ്കാരം ചെയർമാൻ – കെ.ആർ. ഗോപിനാഥ്
- , കൺവീനർ – അസി.എൻജീനിയർ (ഇലക്ട്രിക്കൽ)
- 17ഭക്തർ ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ, സി.മനോജ്, കെ. ആർ.ഗോപിനാഥ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വത്തിലെ വിവിധ വകുപ്പുകളുടെ മേധാവികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
- ഇന്ന് പൊതുയോഗത്തിൽ പങ്കെടുത്ത 369 പേരെയും ഉൾപ്പെടുത്തി ജനറൽ കമ്മിറ്റി രൂപീകരിച്ചു.ഇക്കൊല്ലത്തെ തിരുവുത്സവത്തിന് ഫെബ്രുവരി 21 ന് കൊടിയേറി മാർച്ച് ഒന്നിന് ആറാട്ടോടെ സമാപിക്കും