
ഗുരുവായൂർ ഉത്സവം, മാർച്ച് 2മുതൽ കുട്ടികൾക്ക് പ്രവേശന നിയന്ത്രണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കലശ ചടങ്ങുകൾ തുടങ്ങുന്ന മാർച്ച് 2 മുതൽ ആറാട്ട് ദിവസമായ മാർച്ച് 19 വരെ നാലമ്പലത്തിനകത്തേക്ക് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.

എന്നാൽ ചോറൂൺ, തുലാഭാരം വഴിപാട് പതിവ് പോലെ നടത്താം.