Header 1 vadesheri (working)

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി

Above Post Pazhidam (working)

ഗുരുവായൂർ : പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി. കുംഭമാസത്തിലെ പുണ്യമായ പൂയം നാളിലെ കൊടിയേറ്റത്തിന് സാക്ഷിയായി ഭക്തർ. ഇന്നു രാത്രി 9 മണിക്കാണ് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നത്. തന്ത്രി മാരായ സതീശൻ നമ്പൂതി , ഹരി നമ്പൂതിരി , മേൽശാന്തി കക്കാട് ഡോ : കിരൺ ആനന്ദ് നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു കൊടി കയറ്റ ചടങ്ങുകൾ നടന്നത് . കൊടിയേറ്റത്തിന് മുൻപ് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് കൊടി പൂജ നടത്തി ശേഷം സപ്ത വർണ കോടി ശ്രീലകത്തേക്ക് എടുത്ത് ഭഗവാന്റ തൃപ്പാദങ്ങ ളിൽ സമർപ്പിച്ചശേഷം തിരികെ കൊണ്ട് വന്നാണ് കൊടി കയറ്റിയത് .

First Paragraph Rugmini Regency (working)
ആനയില്ലാശീവേലി

ക്ഷേത്രോത്സവത്തിന്റെ ഭാഗമായിരാവിലെ ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു .ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 4 ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്. രാവിലെ ഏഴു മണിയോടെയാണ് ചടങ്ങ് നടന്നത്കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നപ്പോള്‍, ശാന്തിയേറ്റ കീഴ്ശാന്തി ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് നടത്തി. വര്‍ഷത്തിലൊരുതവണ മാത്രം നടത്തുന്ന ആനയില്ലാ ശീവേലി ദര്‍ശിക്കാന്‍ ക്ഷേത്രത്തിനകത്ത് വൻ ഭക്ത ജന തിരക്ക് ആയിരുന്നു.

Second Paragraph  Amabdi Hadicrafts (working)


. ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പേ ക്ഷേത്രപരിസരത്തു നിന്ന് ആനകളെ മാറ്റി നിര്‍ത്തിയിരുന്നു. കൊടിയേറ്റ ദിവസം ആനയോട്ടസമയത്ത് മാത്രമേ ആനകളെ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടു വന്നിരുന്നുള്ളു . ഐതിഹ്യത്തെ അന്വര്‍ത്ഥമാക്കി വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാതെ ശീവേലി നടക്കുന്നത്.

രാത്രി കൊടികയറ്റ സമയത്ത് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ ,മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. കൊടിയേറ്റ ചടങ്ങ് പൂർത്തിയായതോടെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. കഥകളി കലാകാരൻ കലാമണ്ഡലം ഗോപിക്കും കലാമണ്ഡലം ടീമിനും അദ്ദേഹം ദേവസ്വം ഉപഹാരം നൽകി. തുടർന്ന് കഥകളി അരങ്ങേറി..