Above Pot

ഗുരുവായൂർ ഉത്സവം, ദേശപകർച്ചക്ക് വൻ തിരക്ക്.

ഗുരുവായൂർ : ഗുരുവായൂർ ഉത്സവം ദേശപകർച്ചക്ക് വൻ തിരക്കാണ് അനുഭവപ്പെട്ടത് . സാധാരണ ഉത്സവ ദിവസം 100 ചാക്ക് അരി കഞ്ഞിക്കും 150 ചാക്ക് അരി ചോറിനും വേണ്ടി വരുമ്പോൾ ദേശപകർച്ചക്ക് 170 ചാക്ക് അരി യാണ് ഉപയോഗിച്ചത് 4000 കിലോ മുതിര യുടെ പുഴുക്കാണ് തയ്യാറാക്കുന്നത് ഇതിൽ ഇടിച്ചക്കയാണ് മുഖ്യ ചേരുവ . ഇത്തവണ ഇടിച്ചക്ക സപ്ലൈ കുറഞ്ഞു പോയെന്നാണ് കലവറയിൽ ഉള്ളവരുടെ ആക്ഷേപം . പകർച്ചയുടെ ആദ്യ ദിനത്തിൽ ഉണ്ടായ പാളിച്ചകൾ എല്ലാം പരിഹരിച്ച് പരാതികൾക്ക് ഇട നൽകാതെ യാണ് ഈ വർഷം ദേവസ്വം പകർച്ച നടത്തിയത്

First Paragraph  728-90

Second Paragraph (saravana bhavan

അതെ സമയം .ദേവസ്വത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുറമെ ദേവസ്വവുമായി ബന്ധമുള്ള നഗര സഭ , പോലീസ്, വൈദ്യുതി വകുപ്പ് ആദായ നികുതി വകുപ്പ് കെ എസ് ആർ ടി സി , മാധ്യമ പ്രവർത്തകർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ആണ് ഇത് വരെ പകർച്ചക്ക് പാസ് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗ ങ്ങൾ ആയ വ്യാപാരികൾക്കും ദേവസ്വം പാസ് അനുവദിച്ചിരുന്നു. ഉത്സവ കാലങ്ങളിൽ ക്ഷേത്ര നടയിലെ അലങ്കാരങ്ങൾ നടത്തുന്ന കച്ചവടക്കാർക്ക് പകർച്ച ക്കുള്ള പാസ് ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന് ഇതോടെ പരിഹാരമായി

ക്ഷേത്രോത്സവത്തിൻ്റെ അതിപ്രധാന ചടങ്ങുകൾ നടക്കുന്ന പള്ളിവേട്ട (ഫെബ്രുവരി 29 ), ആറാട്ട് (മാർച്ച് 1) ദിനങ്ങളിൽ പ്രസാദ ഊട്ടിനുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കും. ഭഗവാൻ്റെ ഗ്രാമ പ്രദക്ഷിണത്തിനുള്ള എഴുന്നള്ളിപ്പ്, പറ വെപ്പ്, തുടങ്ങിയ ആചാരപ്രധാനമായ ചടങ്ങുകൾ സമയബന്ധിതമായും സുരക്ഷിതമായും നടത്തുന്നതിനാണ് ഈ ക്രമീകരണം. തെക്കേ നട പന്തലിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങും. പ്രസാദ ഊട്ടിനായുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നിർത്തും. .ഭഗവദ് ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു