Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവ ബലി വെള്ളിയാഴ്‌ച , രാവിലെ ദർശനത്തിന് നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ എട്ടാം വിളക്ക് ദിവസമായ നാളെ ( മാർച്ച് 10) ,വിശേഷ പ്രാധാന്യമുള്ള ചടങ്ങായ ഉൽസവബലി ( മാർച്ച് 10) ക്ഷേത്രത്തിൽ നടക്കും. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാകും ചടങ്ങുകൾ. ശ്രീഭൂതബലിയുടെ ബൃഹത്തായ ക്രിയയാണ് ഉൽസവ ബലി. ശ്രീ ഗുരുവായൂരപ്പൻ്റെ പരിവാരങ്ങളെയെല്ലാം പാണി കൊട്ടി വരുത്തി ബലി കൊടുത്ത് തൃപ്തരാക്കുന്ന ചടങ്ങാണിത്. ബലിക്കല്ലിൽ പൂജകളോടെ ബലിതൂകും.

First Paragraph Rugmini Regency (working)

എല്ലാ പരിവാരങ്ങൾക്കും ദേവനെ സാക്ഷിയാക്കി മൃഷ്ടാന്ന ഭോജനം നൽകുന്ന ഉൽസവബലി അതിവിശിഷ്ടമാണ്. ദേവ സാന്നിധ്യത്തിൽ ,മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന, വിസ്തരിച്ചുള്ള ഉൽസവബലിയാണ് ഗുരുവായൂരിലേത്. ഉത്സവ ബലി ദിവസം പക്ഷി മൃഗാദികൾ പോലും പട്ടിണി കിടക്കരുത് എന്നാണ് വിശ്വാസം ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാകും ചടങ്ങുകൾ.
ഉൽസവബലി ദിനത്തിൽ രാവിലെ 8.30 മുതൽ 10:30 വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്

Second Paragraph  Amabdi Hadicrafts (working)