Header 1 vadesheri (working)

ഗുരുവായൂർ – തിരുനാവായ റെയിൽവേ, നിവേദനം നൽകി

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ-തിരുനാവായ റെയിൽവേപാത ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ കേന്ദ്ര മന്ത്രിയും,ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ എംപിക്ക്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ നിവേദനം നൽകി.ഗുരുവായൂർ ശ്രീവൽസം ഗസ്റ്റ് ഹൗസിൽ ഹിന്ദു ഐക്യവേദി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈ നിവേദനം കൈമാറുമെന്നും,നടപടികൾ ഉണ്ടാകുമെന്നും പ്രകാശ് ജാവ്‌ദേക്കർ എംപി ഹിന്ദു ഐക്യവേദി നേതൃത്വത്തിന് ഉറപ്പു നൽകി.

First Paragraph Rugmini Regency (working)

ഗുരുവായൂർ തിരുനാവായ റെയിൽവേ പാതയുടെ പ്രാധാന്യം അനുദിനം വർധിച്ചുവരികയാണ്.ഗുരുവായൂർ തിരുനാവായ റെയിൽപാതയുടെ അന്തിമ സർവേകൾ നടന്നു കഴിഞ്ഞതാണ്.1999 മുതൽ പദ്ധതിക്കായി അനുവദിച്ച തുക കാലഹരണപ്പെടുകയും ചെയ്തു.2009-ന് ശേഷം പദ്ധതിയെക്കുറിച്ച് സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ല.നാഴികക്കല്ലായ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണ്.പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി,ജില്ലാ സെക്രട്ടറി ശശി ആനക്കോട്ടിൽ,ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ,സംഘടനാ സെക്രട്ടറി വി.മുരളീധരൻ,സഹ സംഘടനാ സെക്രട്ടറി പി.കെ.മോഹൻദാസ് പെരുവല്ലൂർ, ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ശ്രീനിവാസൻ താഴിശ്ശേരി,സംഘടനാ സെക്രട്ടറി ശ്രീകുമാർ എന്നിവർ സംബന്ധിച്ചു