ഗുരുവായൂർ തിരുനാവായ റെയിൽവേ പാത നിർമാണം ആരംഭിക്കണം.
ഗുരുവായൂർ തിരുനാവായ റെയിൽവേ പാത നിർമാണം ആരംഭിക്കുക, ഗുരുവായൂരിൽ നിന്ന് പഴനി, മധുര വഴി രാമേശ്വരത്തേക്ക് പുതിയ സർവ്വീസ് അനുവദിക്കുക, കോവിഡ് കാലത്തിന് മുൻപ് വൈകിട്ട് തൃശൂർ ക്കും തിരിച്ച് ഗുരുവായൂരിലേക്കും സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ സർവ്വീസ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു ,
ഇതിനു പുറമെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുൾ റഹിമാൻ, എൻ . കെ അക്ബർ എം എൽ എ , നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി.കെ വിജയൻ, റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്ക് ഒരോ സംഘടനാ തലത്തിലും നിവേദനങ്ങൾ സമർപ്പിക്കുവാൻ ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ നടന്ന ഗുരുവായുരിലെ സാംസ്‌ക്കാരിക, സാമൂഹ്യ വ്യാപാരി സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം തീരുമാനിച്ചു.
ഗുരുവായൂരിൽ വർദ്ധിച്ചു വരുന്ന ഭക്തജനബാഹുല്യം പരിഗണിച്ച് ഈ ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ തുടർ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വൈകിട്ടു സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ തെക്കോട്ടും വടക്കോട്ടും ഉള്ള ട്രെയിൻ സർവീസുകളിലെ യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായിരുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞ് പ്രസ്തുത സർവ്വീസ് പുനസ്ഥാപിക്കാത്തത് പ്രതിക്ഷേധാർഹമാണെന്നും യോഗം വിലയിരുത്തി. സ്റ്റേഷൻ പരിസരത്ത് വർദ്ധിച്ചു വരുന്ന മോഷണങ്ങളും അനാശ്യാസ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും, റോട്ടറി ക്ലബ്ബ് സ്ഥാപിച്ച പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദൃശ്യ പ്രസിഡണ്ട് കെ. കെ ഗോവിന്ദ ദാസ് അദ്ധ്യക്ഷത വഹിച്ചു. ദൃശ്യ ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്, ആർ രവികുമാർ, വിവിധ സംഘടന ഭാരവാഹികളായ ഓ.കെ ആർ മണികണ്ഠൻ, ജി. വി രാമനാഥൻ, പി.എസ്. ചന്ദ്രൻ, കെ.ആർ ശശിധരൻ, പി ഗോപാലകൃഷ്ണൻ നായർ, ആർ ജയകുമാർ,ചിത്രകാരൻ ഗായത്രി, ബാലൻ വാറനാട്ട്, പോളി ഫ്രാൻസിസ് ചക്രമാക്കിൽ, ഇ കൃഷ്ണാനന്ദ്, പി മുരളിധര കൈമൾ, പി രമേഷ്, കെ.എം ഷാജു, ജോർജ് പോൾ നീലങ്കാവിൽ , ഹാജിറ ബാവ എന്നിവർ പ്രസംഗിച്ചു.