Above Pot

ഗുരുവായൂരിൽ കുടിവെള്ളം നൽകാൻ തെക്കേനട പന്തലിൽ ആർ ഒ പ്ലാൻ്റ്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് ചൂടും തണുപ്പും ഒപ്പം സാദാ നിലയിലുള്ള ശുദ്ധീകരിച്ച കുടിവെള്ളവും ലഭ്യമാക്കുന്ന സംഭരണി’ ക്ഷേത്രം തെക്കേ നടയിൽ പ്രവർത്തനം തുടങ്ങി.ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണനാണ് കുടിവെള്ള വിതരണ പദ്ധതി ഭക്തർക്ക് സമർപ്പിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മണിക്കൂറിൽ 100 ലിറ്റർ ശുദ്ധജലം നൽകാനാവുന്ന പ്ലാൻ്റാണ് തെക്കേ നടയിൽ സ്ഥാപിച്ചത്.

സേലത്തു നിന്നുള്ള ഗുരുവായൂരപ്പ ഭക്തരുടെ സമർപ്പണമാണിത്. ക്ഷേത്രം കിഴക്കേ നടയിലും ചുറ്റമ്പലത്തിനുള്ളിലും ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിൽ ഈ രീതിയിലുള്ള കുടിവെള്ള വിതരണ സംവിധാനം വരും നാളുകളിൽ പ്രവർത്തനം ആരംഭിക്കും.