ഗുരുവായൂർ താലപ്പൊലി 5ന്, ക്ഷേത്ര നട നേരത്തെ അടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി ജനുവരി അഞ്ചിന് ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ക്ഷേത്ര നട അടച്ചശേഷം ഇടത്തരികത്ത് കാവ് ഭഗവതിയുടെ എഴുന്നെള്ളിപ്പ് ആരംഭിക്കും.
ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയാവും. കൊമ്പന്‍ ഇന്ദ്രസെന്‍ കോലമേറ്റും. കിഴക്കേ നടയില്‍ പഞ്ചവാദ്യം പഞ്ചവാദ്യം അവസാനിച്ചാല്‍ പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണ്യത്തില്‍ മേളം. മൂന്നരയോടെ ഭഗവതിയുടെ കോമരം സുരേന്ദ്രന്‍ വെളിച്ചപ്പാട് നിറപ്പറകള്‍ ഏറ്റുവാങ്ങി മഞ്ഞളില്‍ ആറാടും.
തുടര്‍ന്ന് ഗുരുവായൂര്‍ മുരളിയുടെ നാഗസ്വര അകമ്പടിയോടെ കുളപ്രദക്ഷിണം. വൈകിട്ട് ദേവി കാവിലേയ്ക്ക് മടങ്ങും. സന്ധ്യയ്ക്ക് ദീപാലങ്കാരം, ഗുരുവായൂര്‍ കൃഷ്ണകുമാറിന്റെ തായമ്പക,രാത്രി ആറ്റൂര്‍ കൃഷ്ണദാസ് കുറുപ്പിന്റെ നേതൃത്വത്തില്‍ കളംപാട്ട് എന്നിവയുണ്ട്.
മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് ആറരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി(ചെണ്ട),പ്രകാശ് ഉള്ളേരി(ഹാര്‍മോണിയം) എന്നിവരുടെ നേൃത്വത്തില്‍ ‘സംഗീത സമന്വയം’ ഉണ്ടാകും. ഇ. കൃഷ്ണാനന്ദ്, എൻ. പ്രഭാകരൻ നായർ, കെ. ഉണ്ണികൃഷ്ണൻ, മോഹൻദാസ് ചേലനാട്ട്, ജി.ജി. കൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഇടത്തരികത്തു കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി നടക്കുന്നതിനാൽ ജനുവരി 5 ഞായറാഴ്ച, ദേവസ്വം വക താലപ്പൊലി നടക്കുന്ന ഫെബ്രുവരി 7 എന്നീ തീയതികളിൽ ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ പകൽ 11.30 നു ഗുരുവായൂർ ക്ഷേത്രം നട അടയ്ക്കും.
ആകയാൽ ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. . ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ക്ഷേത്ര ദർശന സൗകര്യം തുടരും