ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,88,33,378 രൂപ ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,88,33,378 രൂപ ലഭിച്ചു. 2 കിലോ 745 ഗ്രാം 800 മില്ലി സ്വർണ്ണവും 13 കിലോ ഗ്രാം വെള്ളിയും വഴിപാടി ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 53 ലക്ഷത്തിന്റെ വർദ്ധനവ് ഉണ്ട് ഈ വർഷം . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചത് 3,35,45,633 രൂപയാണ് .
ആയിരം രൂപയുടെ 40 എണ്ണവും 500 രൂപയുടെ 105നോട്ടുകൾ അടക്കം 92,500 രൂപയുടെ നിരോധിച്ച നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു.നിരോധിച്ച നോട്ടുകൾ തള്ളിക്കളയുന്ന ഒരു സ്ഥലമായി മാറി ക്ഷേത്ര ഭണ്ഡാരം. നോട്ട് നിരോധനം തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് നിരോധിത നോട്ടുകൾ ഭണ്ഡാരത്തിൽ ഇടുന്നത് ഇപ്പോഴും തുടരുന്നു . ഇത്തവണ ഗുരുവായൂർ കാത്തലിക്ക് സിറിയൻ ബാങ്കാണ് ഭണ്ഡാരം എണ്ണിയത്