ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

">

ഗുരുവായൂർ: ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. തോമസ് കാക്കശേരി കൊടിയേറ്റി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി സഹകാർമികനായി. തിരുനാളിൻറെ ഭാഗമായുള്ള നവനാൾ തിരുക്കർമങ്ങൾക്കും തുടക്കമായി. തിരുനാൾ സപ്ലിമെൻറ് ഫാ. തോമസ് കാക്കശേരി പ്രകാശനം ചെയ്തു. കൈക്കാരന്മാരായ എൻ.കെ. ലോറൻസ്, ജോർജ് പോൾ, പി.ജെ. ക്രിസ്റ്റഫർ, ജനറൽ കൺവീനർ വി.പി. തോമസ്, കോഓർഡിനേറ്റർ ജിഷോ എസ്. പുത്തൂർ എന്നിവർ സംസാരിച്ചു. മേയ് 18, 19, 20 തീയതികളിലാണ് തിരുനാൾ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors