Header 1 vadesheri (working)

ഗുരുവായൂർ സ്പോർട്സ് അക്കാദമി ഓഫിസ് ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ സ്പോർട്സ് അക്കാദമി ഓഫിസ് പടിഞ്ഞാറെ നട കമ്പിപ്പാലത്തിന് സമീപം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, കെ.എഫ്.എ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, സെക്രട്ടറി അനിൽകുമാർ, ജി.എസ്.എ സെക്രട്ടറി സി. സുമേഷ്, സെക്രട്ടറി ദേവസ്വംഭരണ സമിതി അംഗം എ.വി. പ്രശാന്ത്, ആർ.വി. ഷെരീഫ്, ജി.കെ. പ്രകാശൻ, ടി.എൻ. മുരളി, ആർ. ജയകുമാർ, ലിജിത് തരകൻ, പി.കെ. അസീസ്, ഡേവിഡ് ആൻറോ, ടി.എം. ബാബുരാജ്, വി.വി. ഡൊമിനി എന്നിവർ സംസാരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ആർ. സാംബശിവൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി കെ.പി. സണ്ണി, സംസ്ഥാന ജൂനിയർ ഫുട്ബാൾ ടീം ക്യാപ്റ്റൻ കെ.പി. ശരത് എന്നിവരെ ആദരിച്ചു.

First Paragraph Rugmini Regency (working)