Post Header (woking) vadesheri

ഗുരുവായൂർ തെക്കേ നടയിലും ദേവസ്വം
തണ്ണീർ പന്തൽ

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് വേനൽ ചൂടിൽ ആശ്വാസവുമായി തെക്കേ നടയിലും ദേവസ്വം തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി. വരി നിൽക്കുന്ന ഭക്തർക്ക് ദാഹമകറ്റാനും ഉൻമേഷം പകരാനും സൗജന്യമായി സംഭാരം വിതരണം ചെയ്യും.തെക്കേ നടയിലെ തണ്ണീർ പന്തലിൻ്റെ പ്രവർത്തന ഉദ്ഘാടനം ഇന്നു രാവിലെ പത്തരയോടെ ഭദ്രദീപം തെളിയിച്ച് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.

Ambiswami restaurant

തണ്ണി മത്തൻ ജ്യൂസാണ് ഇന്ന് ഭക്തർക്ക് നൽകിയത്. ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രന് ആദ്യം ഒരു ഗ്ലാസ് തണ്ണി മത്തൻ ജ്യൂസ് നൽകി ദേവസ്വം ചെയർമാൻ തണ്ണീർ പന്തൽ ഭക്തർക്ക് സമർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ മുൻ എംപി , കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ,ഹെൽത്ത് സൂപ്പർവൈസർ രാജീവ്, ദേവസ്വം ജീവനക്കാർ ,തുടങ്ങിയ വർ സന്നിഹിതരായി.

Second Paragraph  Rugmini (working)


ഭക്തർക്ക് സംഭാരം നൽകാനായികിഴക്കേ നടയിൽ തണ്ണിർ പന്തൽ തുടങ്ങിയതിനു പുറമെയാണ് തെക്കേ നടയിലും ആരംഭിച്ചത്. ദേവസ്വം ഹെൽത്ത് വിഭാഗത്തിനാണ് ചുമതല. ഒരു ഭക്തൻ സമർപ്പിച്ച തണ്ണി മത്തൻ ആണ് ഇന്ന് ജ്യൂസായി നൽകിയത്. നാളെ മുതൽ സംഭാരമാകും നൽകുക