Post Header (woking) vadesheri

ഗുരുവായൂരിൽ ഷീ സ്റ്റേ ഉത്ഘാടനം ശനിയാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ  :  നഗരസഭയുടെ ‘ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോമിന്റെ ‘ഉദ്ഘാടനം ജൂൺ ആറിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുമെന്ന് ചെയർമാൻ എം. കൃഷ്ണ ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ.,ഗുരുവായൂർ ദേവസ്വം ചെയർമാൻ
ഡോ.വി. കെ. വിജയൻ എന്നിവർ മുഖ്യാതിഥിളാകും.മുൻ എം.പി. ക്യാപ്റ്റൻ ലക്ഷിയുടെ മകൾ സുഭാഷിണി അലി വിശിഷ്ടാതിഥിയാകും.

Ambiswami restaurant

5 കോടി രൂപയോളം ചിലവഴിച്ചാണ്, ഗുരുവായൂർ ഔട്ടർ റിംഗ് റോഡിനോട് ചേർന്ന് ഹോമിയോ ഡിസ്പൻസറിക്ക് സമീപം 4 നിലകളിലായി ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ഗുരുവായൂർ നഗരസഭ 2 8-ാംവാർഡിൽ ഔട്ടർറിംഗ് റോഡിലെ നഗരസഭയുടെ ഏകദേശം 15 സെൻറ് സ്ഥലത്ത് 4 നിലകളായി ആകെ 1164 എം സ്ക്വയർ വിസ്തീർണ്ണത്തിൽ ഷീസ്റ്റേ ഹോം ഒരുക്കിയിട്ടുള്ളത്.

ഗ്രൗണ്ട് ഫ്ളോറിൽ ഓഫീസ് റൂം, ലോബി, ഡൈനിംഗ് ഭാഗം എന്നിങ്ങനെയും
ആദ്യത്തെയും രണ്ടാമത്തെയും നിലയിൽ ഓരോ ഫ്ളോറിലും 7 ഡോർമെറ്ററികളിലായി 35 ബെഡുകളും, ആകെ 70 ബെഡുകളുമുണ്ട്.
മൂന്നാമത്തെ നിലയിൽ 7 മുറികളിലായി ആകെ 24 ബെഡുകളും സജ്ജമാക്കിയിട്ടുള്ളത്. വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. എം. ഷഫീർ, ഷൈലജസുതൻ, ബിന്ദു അജിത് കുമാര്‍,എ. സായിനാഥൻ, എ. എസ്. മനോജ്‌, സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, മുനിസിപ്പൽ എഞ്ചിനീയർ ഇ.ലീല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)