Header 1 vadesheri (working)

ഗുരുവായൂർ സത്യഗ്രഹത്തിൻ്റെ 94-ാം വാർഷികം: ദേവസ്വം നേതൃത്വത്തിൽ ആചരിക്കും.

Above Post Pazhidam (working)

ഗുരുവായൂർ :  ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 94-ാമത് വാർഷികം നവംബർ 1ന് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും.
രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും ജീവനക്കാരും പങ്കെടുക്കും.രാവിലെ 10 മണി മുതൽ സെമിനാർനാരായണീയം ഹാളിൽ. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ േഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)


തുടർന്ന്ഗുരുവായൂർ സത്യഗ്രഹവും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ പ്രൊഫ. ഹരിദാസ് (ചരിത്ര വിഭാഗം, കോഴിക്കോട് സർവ്വകലാശാല),
ഗുരുവായൂർ ക്ഷേത്രം, സമൂഹം, നവോത്ഥാനം, – ഒരു പഠനം എന്ന വിഷയത്തിൽ സരിത ( അസോ.പ്രൊഫ, അച്യുതമേനോൻ ഗവ.കോളേജ്, തൃശൂർ)എന്നിവർ വിഷയം അവതരിപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ ആശംസ നേരും. ഭക്തജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.