Post Header (woking) vadesheri

ഗുരുവായൂരിൽ ദശദിന സംസ്കൃത സംഭാഷണ ശിബിരം ആരംഭിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂരി ന്റെ ആഭിമുഖ്യത്തിൽ,കൊടുങ്ങല്ലൂർ വിശ്വസംസ്കൃത പ്രതിഷ്ഠാനമായി സഹകരിച്ചു നടത്തുന്ന പത്താമത്..” ദശദിന സംസ്കൃത സംഭാഷണശിബിരം”രുഗ്മണി റീജൻസി യിൽ ആരംഭിച്ചു.

Ambiswami restaurant

പത്തു ദിവസംകൊണ്ടു പ്രായഭേദമന്ന്യേ,ആർക്കും അനായാസേന സംസ്കൃതം സംസാരിക്കാൻ കഴിയുന്ന വിധത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചിട്ടു ള്ളത്.

തികച്ചും സൗജന്യമായി നടത്തുന്ന പ്രസ്തുത ക്ലാസ്സ്‌.. വേദാചാര്യൻ ഡോ.ശ്രീ.കെ. ബി. പ്രഭാകരൻ ഉൽഘടനം ചെയ്തു. പൈതൃകം കോർഡിനേറ്റർ. അഡ്വ.രവി ചങ്കത്ത്‌ അധ്യക്ഷനായിരുന്നു. സെക്രട്ടറി മധു. കെ. നായർ, ഖജാൻജി. കെ. കെ. ശ്രീനിവാസൻ, അധ്യാപകരായ ശ്രീ. രമേശ്‌ കേച്ചേരി, സുബിൻ, ദീപിക.. എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)