Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിൽ കെ കേളപ്പന് പങ്കില്ലേ ?

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമര നായകനെ ദേവസ്വം ഓഫീസിൽ നിന്നും ഒഴിവാക്കിയത് വിവാദമാകുന്നു . ദേവസ്വത്തിന്റെ പബ്ലിക്കേഷൻ ഓഫീസിൽ നിന്നുമാണ് ക്ഷേത്ര പ്രവേശന സത്യഗ്രഹ സമ ര നേതാവും കേരളം ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പനെ പുറത്താക്കിയത് , സമരത്തിലെ വളണ്ടിയർമാരായ പി കൃഷ്ണ പിള്ളക്കും , എ കെ ഗോപാലനും ദേവസ്വം ഓഫീസിൽ പരിഗണന ലഭിക്കുമ്പോഴാണ് രാഷ്ട്രീയ തിമിരം ബാധിച്ച ദേവസ്വം ഭരണാധികാരികൾ കേളപ്പനെ അവഗണിച്ചത് .

Astrologer

കോൺഗ്രസ് നേതൃത്വം നൽകിയ ക്ഷേത്ര പ്രവേശന സമരത്തിൽ അന്ന് കോൺഗ്രസുകാരായതു കൊണ്ടാണ് എ കെ ജി യും , പി കൃഷ്ണ പിള്ളയും സമരത്തിന്റെ വളണ്ടിയർ മാരായി പങ്കെടുത്തത് , പിന്നീട് ഇവർ കമ്മ്യുണിസ്റ്റ് കരായതോടെ ക്ഷേത്ര പ്രവേശന സമരം നടത്തിയത് കമ്മ്യുണിസ്റ്റ്കാർ ആണെന്ന രീതിയിലാണ് പ്രചാരണം നടന്നത് .അത് ശരിവെക്കുന്ന രീതിയിലാണ് ദേവസ്വം അധികൃതർ സമര ത്തിന് നേതൃത്വം കൊടുത്ത കെ കേളപ്പനെ ഒഴിവാക്കിയത് , ഗുരുവായൂർ നഗര സഭ ചെയ്തത് ദേവസ്വവും പിന്തുടർന്നു . ചരിത്രത്തെ വളച്ചൊടിക്കൽ ഭരിക്കുന്നവരുടെ സ്ഥിരം ഏർപ്പാട് ആയി മാറുകയാണ്

Vadasheri Footer