Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സഹസ്രകലശ ചടങ്ങുകള്‍ക്ക് ഇന്ന് തുടങ്ങും. ദീപാരാധനയ്ക്കു ശേഷം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വസ്ത്രവും പവിത്രവും നല്‍കി ആചാര്യവരണം നിർവഹിച്ചു . തുടര്‍ന്നു ഗണപതി പൂജ, മുളയിടല്‍ എന്നിവയും നടന്നു . 20ന് ആയിരം കലശവും ബ്രഹ്‌മകലശവും അഭിഷേകം ചെയ്യുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇന്ന് ദീപാരാധന മുതല്‍ അത്താഴപ്പൂജ വരെ നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചില്ല . . അത്താഴ പൂജക്കു ശേഷം കഴിഞ്ഞാല്‍ പതിവു പോലെ കിഴക്കേ വാതിലിലൂടെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചു .

First Paragraph Rugmini Regency (working)

നാളെയും രാവിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും നാട്ടുകാര്‍ക്കും ദര്‍ശനത്തിന് നിയന്ത്രണം ഇല്ല. മറ്റന്നാള്‍ മുതല്‍ ഈ വിഭാഗത്തിനു പ്രത്യേക ദര്‍ശന സൗകര്യമില്ല. നാളെ ദീപാരാധന കഴിഞ്ഞാല്‍ ദര്‍ശനം കിഴക്കേ വാതിലിനു മുന്നില്‍ നിന്നു മാത്രമാകും. നാളെ മുതല്‍ ഭക്തരെ വടക്കേനടയിലൂടെയാകും അകത്തേക്കും പുറത്തേക്കും വിടുന്നത്. ചോറൂണു കഴിഞ്ഞ കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശനം ഇല്ല. കലശവും ഉത്സവവും കഴിയുന്ന മാര്‍ച്ച് ഒന്നുവരെ 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിലേക്കു പ്രവേശനമില്ല. നെയ് വിളക്കു വഴിപാടു നടത്തി ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്തുന്നവരുടെ എണ്ണം 20 വരെ നിയന്ത്രിക്കും. കലശ ചടങ്ങുകള്‍ക്കു ശേഷം 21ന് ഉത്സവ കൊടിയേറ്റം നടക്കും. രാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാര്‍ച്ച് ഒന്നിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Second Paragraph  Amabdi Hadicrafts (working)