ഗുരുവായൂർ പ്രവാസിക്ഷേമ സഹകരണ സംഘം ഉൽഘാടനം ശനിയാഴ്ച

">

ഗുരുവായൂര്‍: ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സത്യഗ്രഹ സ്മാരക ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂർ നഗരസഭാധ്യക്ഷ വി.എസ്. രേവതി ഡെപ്പോസിറ്റ് സ്വീകരണവും ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻറ് അഹമ്മദ് മൊഹിദ്ദീൻ മുല്ല, സെക്രട്ടറി മഞ്ജു ഉണ്ണികൃഷ്ണൻ, ഡയറക്ടർമാരായ കെ. അബ്ദുൾ ജബ്ബാർ, പി.എ. അരവിന്ദൻ എന്നിവർ വാർത്ത സമ്മേളന്തതിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors