ഗുരുവായൂരിൽ പ്രസിദ്ധമായ പോലീസ് വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വ്യഴാഴ്ച പ്രസിദ്ധമായ പോലീസ് വിളക്ക് ആഘോഷിച്ചു .പഴുത്ത പഴകുലകൾ കൊണ്ട് ക്ഷേത്ര നട പോലീസ് അലങ്കരിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി . കിഴക്കേ നടപന്തലിൽ രാവിലെ 10 .30 നും ക്ഷേ ത്രത്തിനകത്ത് വൈകീട്ട് മൂന്നിനും മേളം അരങ്ങേറി വൈകീട്ട് 6.30 ന് തായമ്പകയും നടന്നു
പുറത്ത് മേല്പത്തൂർ ആഡിറ്റോറിയത്തിൽ 11.30 മുതൽ പോലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി വൈകീട്ട് 6ന് നടക്കുന്ന സാംസ്കാരിക സായാഹ്നം തൃശൂർ റേഞ്ച് ഐ ജി പുട്ട വിമലാദിത്യ ഉൽഘാടനം ചെയ്തു .തൃശൂർ സിറ്റി പോലീസ് മേധാവി ആർ ആദിത്യ ,റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ, ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ എന്നിവർ സംബന്ധിക്കും സംബന്ധിച്ചു
ചടങ്ങിൽ ഗുരുവായൂർ എ സി പി ,കെ ജി സുരേഷ് സ്വാഗതവും സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രേമാനന്ദ കൃഷ്ണൻ നന്ദിയും പറഞ്ഞു .ക്ഷേത്രത്തിനകത്ത് രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ വിഷ്ണു കോലമേറ്റി , വിനായകൻ രവി കൃഷ്ണൻ എന്നിവർ പറ്റാനകളായി