Header 1 = sarovaram
Above Pot

ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉൽ ഘാടനം ചെയ്തു . ഇതിനോടനുബന്ധിച്ചു ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെയും പത്മനാഭചരിതം ചുമർചിത്ര മതിലിൻ്റെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. രാവിലെ എട്ടരയോടെ ശ്രീവൽസം അങ്കണത്തിൽ നിർമ്മിച്ച പത്മനാഭൻ്റെ പൂർണകായ പ്രതിമയുടെ സമർപ്പണമായിരുന്നു ആദ്യം.

Astrologer

കഴിഞ്ഞ സെപ്റ്റംബർ 16ന് പത്മനാഭൻ പ്രതിമയുടെ ശിലാസ്ഥാപനം നിർവ്വഹിച്ച തനിക്ക് തന്നെ പത്മനാഭൻ്റെ പ്രതിമ സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി.കെ.രാധാകൃഷ്ണൻ പറഞ്ഞു.ഗുരുവായൂരപ്പനെ കാണുന്നതു പോലെയാണ് ഗുരുവായൂർ കേശവനെയും പത്മനാഭനെയും ഭക്തർ കാന്നുന്നത് .പത്മനാഭൻ പ്രതിമ സമയബന്ധിതമായി പൂർത്തിയാക്കിയതിന് ദേവസ്വം ഭരണസമിതിയെയും പദ്ധതികൾ സ്പോൺസർ ചെയ്ത വഴിപാടുകാരെയും മന്ത്രി അനുമോദിച്ചു.

ശ്രീവൽസം അതിഥി മന്ദിര മതിലിലിൽ ചിത്രീകരിച്ച പത്മനാഭ ചരിതം ചുമർചിത്രത്തിൻ്റെ നേത്രോന്മീലനവും മന്ത്രി നിർവ്വഹിച്ചു.ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം എൽ എ,ഭരണ സമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, ഇ.പി.ആർ.വേശാല, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ ,ദേവസ്വംഅഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പ്രതിമ നിർമാണത്തിന്റെ സ്പോൺസർ മാരായ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്,ചെന്നൈ പോപ്പുലർ അപ്ലം ഉടമകളായ വിജയകുമാർ, പ്രദീപ് കുമാർ, കെ വി സുരേഷ് തൃശ്ശൂരിലെ സ്വർണ മൊത്ത വ്യാപാരി സി.എസ്.അജയൻ എന്നിവർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Vadasheri Footer