Above Pot

ഗജരത്നം ഗുരുവായൂർ പത്മനാഭന് ശ്രദ്ധാഞ്ജലി

ഗുരുവായൂർ : നാലാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വം ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിലായിരുന്നു അനുസ്മരണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. പത്മനാഭൻ പ്രതിമയ്ക്ക് മുന്നിൽ ദേവസ്വം ചെയർമാൻ പുഷ്പചക്രം സമർപ്പിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

തുടർന്ന് ചെയർമാനും ഭരണ സമിതി അംഗങ്ങളും ഭക്തരും പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ദേവസ്വം കൊമ്പൻ ഗോകുലിൻ്റെ നേതൃത്വത്തിൽ ആനത്താവളത്തിലെ ഇളമുറക്കാരും പത്മനാഭന് ശ്രദ്ധാഞ്ജലി നേർന്നു. തുമ്പികൈയുയർത്തി ഗോകുൽ പത്മനാഭൻ്റെ പ്രതിമയെ അഭിവാദ്യം ചെയ്തു.ദേവസ്വം കൊമ്പൻമാരായ
ഗോപീകണ്ണനും ദേവദാസും ഗജേന്ദ്രയും പിടിയാനദേവിയും പത്മനാഭന് ആദരവ് നേരാനെത്തി.

നഗരസഭാവാർഡ് കൗൺസിലർ കെ.പി.ഉദയൻ , ജീവധനം ഡപ്യൂട്ടി അഡ്നിസ്ട്രേറ്റർ കെ.എസ്.മായാദേവി, അസി.മാനേജർ കെ.എ മണികണ്ഠൻ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ ,മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പത്മനാഭൻ അനുസ്മരണ ചടങ്ങിനെത്തിയ ദേവസ്വം കരിവീരൻമാർക്ക് തണ്ണി മത്തനും പഴവും ഉൾപ്പെടെ മധുരഫലങ്ങൾ നൽകി

2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.