Post Header (woking) vadesheri

ഗുരുവായൂര്‍ നന്ദന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം

Above Post Pazhidam (working)

ഗുരുവായൂര്‍: ആനത്താവളത്തിലെ കൊമ്പന്‍ നന്ദന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആന പ്രേമിസംഘം പ്രസിഡന്റ് കെ.പി. ഉദയന്‍. പാദരോഗം ബാധിച്ച നന്ദന്‍ കെട്ടുംതറിയില്‍ നില്‍ക്കാന്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞു.

First Paragraph Jitesh panikar (working)

വലിയ രീതിയില്‍ ആരാധകരുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പനെ ചികിത്സ പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കരുതെന്നും എത്രയും പെട്ടന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ എത്തിച്ച് ചികിത്സ തുടങ്ങണമെന്നും ആവശ്യപ്പെട്ടു.

ആനത്താവളത്തിലെ മറ്റു ചില ആനകള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടെന്നും എല്ലാ ആനകളെയും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.