Madhavam header
Above Pot

നഗരസഭ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമും നഗരസഭ റജിസ്ട്രാർ പി പി മോഹനൻ ക്യാപ്റ്റനായ ജീവനക്കാരുടെ ടീമും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരത്തോടെ മത്സരങ്ങൾക്ക് തുടക്കമായി .
മത്സരം സമനിലയിൽ അവസാനിച്ചു .
വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളോത്സവം വർക്കിംങ്ങ് ചെയർപേഴ്സൻ ഷൈലജ ദേവൻ , നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ എം രതി , നിർമ്മല കേരളൻ , ടി എസ് ഷെനിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Vadasheri Footer