ചാവക്കാട് നഗരസഭ റോഡ് ടാറിടൽ, ഗുരുവായൂർ നഗര സഭ ചെയർമാൻ മാപ്പ് പറയണം
ഗുരുവായൂർ : ചാവക്കാട് നഗരസഭയിലെ റോഡ് ഗുരുവായൂർ നഗരസഭയിലെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് ഗുരുതരമായ കൃത്യവിലോപം നടത്തിയ ഗുരുവായൂർ നഗരസഭ ചെയർമാൻ തെറ്റ് സമ്മതിച്ച് മാപ്പ് പറയണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
ഗുരുവായൂരിൽ തന്നെ വിവിധ ഒട്ടനവധി പദ്ധതികൾക്ക് പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ചാവക്കാട് നഗരസഭ റോഡ് ടാറിട്ട് കൊടുത്ത നിരുത്തരവാദപരമായ നടപടിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിക്ഷേധിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം നേതാക്കളായ ഒ.പി.ജോൺസൺ, ശശി പട്ടത്താക്കിൽ,അനിൽകുമാർ ചിറക്കൽ, ശശി വല്ലാശ്ശേരി,ഏ.കെ.ഷൈമിൽ , ബാബുസോമൻ,ബഷീർ കുന്നിക്കൽ,പ്രേമൻ മണ്ണുങ്ങൽ ,സിൻ്റോ മാണിക്യത്ത്പടി,ശിവൻ ചിറ്റാട, രമ്യ കൈപ്പട എന്നിവർ സംസാരിച്ചു.