
ഗുരുവായൂർ മേൽശാന്തി മാറ്റം നാളെ:വൈകിട്ട് ദർശന നിയന്ത്രണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി കവപ്ര മാറത്ത് മനയിൽ കെ.എം.അച്യുതൻ നമ്പൂതിരി നാളെ വൈകിട്ട് (മാർച്ച് 31) സ്ഥാനമേൽക്കും.

മേൽശാന്തി മാറ്റ ചടങ്ങുകൾ നടക്കുന്നതിനാൽ വൈകുന്നേരം ദീപാരാധനയ്‌ക്കുശേഷം (സുമാർ 6.30 pm) ദർശന നിയന്ത്രണം ഉണ്ടായിരിക്കും.