Header 1 = sarovaram
Above Pot

ഗുരുവായൂരിൽ കുചേലദിനം 21 ന്, അവിൽ നിവേദ്യ ടിക്കറ്റ് മുൻകൂർ ശീട്ടാക്കാം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കുചേല ദിനം ഡിസംബർ 21 ന് ആഘോഷിക്കും. അവിൽ നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ ബുക്കിങ്ങ് തുടങ്ങി.. ഡിസംബർ 18 വരെ ബുക്കിങ്ങ് തുടരും. ഒരാൾക്ക് പരമാവധി 63 രൂപയുടെ ( 3 എണ്ണം) ടിക്കറ്റ് നൽകും.

Astrologer

ഡിസംബർ 18 വരെ ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. അഡ്വാൻസ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ ഡിസംബർ 20 ന് വൈകിട്ട് 5 മണി മുതൽ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിൽ വെച്ച് വിതരണം ചെയ്യും. ഭക്തജനങ്ങൾ നിവേദിക്കുന്നതിനായി കൊണ്ടുവരുന്ന അവിൽ, പഴം, ശർക്കര എന്നിവ പ്രത്യേക കൗണ്ടർ തുറന്ന് സ്വീകരിക്കും.

Vadasheri Footer