Header 3

ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ? ദൂരസ്ഥലങ്ങളിൽ ഉള്ളവർ ഗുരുവായൂരിലെ സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്ന ചോദ്യം ആണിത് . എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവർക്ക് ദേവസ്വം നൽകുന്ന വിവരമാണ് ഞായറാഴ്ച ക്ഷേത്രം അവധിയെന്ന് ഇത് കൂടാതെ ശനിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി വരെ മാത്രമെ ക്ഷേത്രം പ്രവർത്തിക്കുകയുള്ളു. അത് കഴിഞ്ഞാൽ അവധി ആഘോഷിക്കാൻ ഭഗവാൻ ക്ഷേത്രത്തിൽ നിന്ന് സ്ഥലം വിടും .

Astrologer

തിങ്കൾ മുതൽ രാവിലെ 9.30 മുതൽ 3.30 വരെ മാത്രമെ ഭഗവാൻ ക്ഷേത്രത്തിൽ ഉണ്ടാകുകയുള്ളൂ .അതിന് ശേഷം സുഹൃത്തുക്കളുമായി സമകാലിക രാഷ്ട്രീയ ചർച്ചയിൽ മുഴുകും. കേരളത്തിന് പുറത്തുള്ള ആളുകൾ ദേവസ്വം വെബ് സൈറ്റ് പരിശോധിക്കുമ്പോൾ മനസിലാകുന്ന കാര്യങ്ങളാണ് ഇതെല്ലം. ഞായറാഴ്ചത്തെ തിരക്ക് കുറക്കുവാൻ ദേവസ്വം കമ്പ്യുട്ടർ വിഭാഗം ജീവനക്കാരിൽ ആരെങ്കിലും മനഃപൂർവം വെബ് സൈറ്റിൽ തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയ്തതാകും എന്ന സംശയമാണ് ഉയരുന്നത് .

വെബ് സൈറ്റ് നിരീക്ഷിക്കാനും അപ്‌ലോഡ് ചെയ്യാനുമായി സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ ആറ് ജീവനക്കാർ ആണ് ജോലി ചെയ്യുന്നത് . ലക്ഷകണക്കിന് രൂപയാണ് ഈ ഏഴ് പേർക്കും കൂടി ദേവസ്വം പ്രതിമാസം നൽകുന്നത് .വെബ് സൈറ്റിലെ തെറ്റുകൾ തിരുത്താൻ ഇവർക്ക് കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇവരെ ദേവസ്വം തീറ്റി പോറ്റുന്നത് എന്ന ചോദ്യമാണ് ഭക്തർ ഉയർത്തുന്നത്. ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ച് അറിയാൻ താല്പര്യമുള്ള വിദേശികൾ ഗുരുവായൂർ ദേവസ്വം വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന വിവരവും ഇത്തരത്തിൽ ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തിൽ ഉള്ളത് ആണ് . ഗുരുവായൂർ ക്ഷേത്രം ഹിന്ദുക്കളുടെതല്ലെന്നും മതേതര സ്ഥപനമാണ് എന്നും ഹൈക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചവരാണ് ഗുരുവായൂർ ദേവസ്വം ബോർഡ്