Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ കാമറ നിരീക്ഷണം ഇനി പൊലീസിന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ കർശനമാക്കാൻ ദേവസ്വംകമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം . അതിന്റെ ഭാഗമായി ക്ഷേത്ര നടയിലെ വ്യാപാരികളും ജീവനക്കാരും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം , കഴിഞ്ഞ ദിവസം ചാവക്കാട് യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ എസ് ഡി പി ക്കാരായ പ്രതികൾ ക്ഷേത്ര നടയിലെ കടകളിൽ തമ്പടിച്ച് കഞ്ചാവും ലഹരി വസ്തുക്കളും ഉയോഗിച്ചിരുന്നു എന്ന വിവരം പുറത്തു വന്നതോടെയാണ് ക്ഷേത്ര പരിസരത്തെ സെക്യൂരിറ്റി കർശനമാക്കാൻ പോലീസ് തീരുമാനിച്ചത് .

Astrologer

ക്ഷേ ത്ര നടയിൽ കൂടുതൽ സുരക്ഷാ കാമറകൾ ദേവസ്വം ചിലവിൽ സ്ഥാപിക്കും നിലവിൽ പ്രവർത്തന സജ്ജമല്ലാത്ത കാമറകൾ ദേവസ്വം റിപ്പയർ ചെയ്യും . കാമറകൾ മോണിറ്ററിങ് നടത്താൻ പോലീസിനെയും അനുവദിക്കും ഇത് വരെ ദേവസ്വം ജീവനക്കാരാണ് കാമറകൾ മോണിറ്ററിംഗ് നടത്തിയിരുന്നത് അത് കൊണ്ട് മോഷണം തടയാനോ സുരക്ഷാ സംവിധാനം ഒരുക്കാനോ കഴിഞ്ഞിരുന്നില്ല .ദേവസ്വം നൽകുന്ന 20 ജീവനക്കാരെ പോലീസ് ക്ലബിൽ കാമറ നിരീക്ഷണത്തിൽ പരിശ്ശീലനം നൽകും .

പോലീസിനെ സഹായിക്കാൻ ഈപരിശീലനം നൽകിയവരെ നിയോഗിക്കും പോലീസുകാർക്കുള്ള താമസ സൗകര്യം ദേവസ്വം ഒരുക്കും ഇതിനായി ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ള 30 സെന്റ് സ്ഥലം പൊലീസിന് ബാരക്ക് പണിയാൻ ലീസിന് നൽകും . അത് വരെ താമസിക്കാനായി ഫ്രീ സത്രം പുതുക്കി പണിയും . ഫ്രീ സത്രത്തിനു മുന്നിലെ ഇരു ചക്ര വാഹന പാർക്കിങ് നിരോധിക്കും പകരം വാട്ടർ ടാങ്കിന് സമീപത്ത് ഇരു ചക്ര വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കും .

തൃശൂർ പോലീസ് കമ്മീഷണർ ആദിത്യ , ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഭരണ സമിതി അംഗങ്ങൾ, ഗുരുവായൂർ എ സി പി കെ ജി സുരേഷ് , ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ ,എസ് ഐ ഗിരി ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Vadasheri Footer