Header 1

ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്: കൂടിക്കാഴ്ച  21 ന്

ഗുരുവായൂർ   : ഗുരുവായൂർ ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ളപശുപാലകൻമാരുടെ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

Above Pot

ഒഴിവുകളുടെ എണ്ണം 4. യോഗ്യത ഏഴാം ക്ലാസ് ജയം. കൂടാതെ ദേവസ്വത്തിൽ പശു പാലകനായി 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.പ്രായപരിധി, 2025 ജനുവരി ഒന്നിന് 18-36 മധ്യേ .

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും തിരിച്ചറിയൽ രേഖകളും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും രേഖകളുടെ പകർപ്പും സഹിതം ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അന്നേ ദിവസം രാവിലെ 9.30ന് ദേവസ്വം കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487-2556335 extn.235,248,251