ഗുരുവായൂരിൽ ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണ് ഐ സി യു വിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണു അബോധാവസ്ഥയിൽ ആയി . ക്ഷേത്രത്തിനക്കത്തെ ജീവനക്കാരൻ ആയ നവീൻ ആണ് ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാവിലെ ഒൻപതിന് കുഴഞ്ഞു വീണത് . ഇദ്ദേഹത്തെ ഉടനെ ദേവസ്വം ആശുപത്രിയിൽ എത്തിച്ചു . അബോധാവസ്ഥയിൽ ആയ നവീന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലാതായതോടെ വൈകീട്ട് മൂന്നിന് തൃശൂർ ജൂബിലി മെഡിക്കൽ മിഷന് ആശുപത്രിയിൽ ന്യൂറോ ഐ സി യു വിലേക്ക് മാറ്റി . ഗുരുവായൂരിൽ നിന്ന് കൊണ്ട് വന്ന അതെ നിലയിലാണ് രാത്രി 12 വരെ രോഗിയെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു . ചൊവ്വാഴ്ച എം ആർ ഐ സ്‌കാനിങ് നടത്തിയതിന് ശേഷമെ വിദഗ്ധ ചികിത്സയിലേക്ക് കടക്കാൻ സാധിക്കു എന്നും ജൂബിലി ആശുപത്രി അറിയിച്ചു .
അതെ സമയം കുഴഞ്ഞു വീണ ഉടൻ തന്നെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു വെങ്കിൽ നേരത്തെ തന്നെ രോഗിയുടെ നില മെച്ചപ്പെട്ടേനെ എന്ന ആരോപണമാണ് ജീവനക്കാർ ഉയർത്തുന്നത് . ഒരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത മെഡിക്കൽ സെനന്ററിൽ മണിക്കൂറുകൾ കിടത്തി ദേവസ്വത്തിലെ ജീവനക്കാരൻ കൂടി ആയ രോഗിക്ക് വിദഗ്ധ ചികിത്സ നിഷേധിച്ചു എന്ന ഗുരുതര ആരോപണമാണ് മെഡിക്കൽ സെന്ററിനെതിരെ ഉയരുന്നത് . .ദേവസ്വം ഭരണ സമിതി അംഗം കൂടി ജോലി നോക്കുന്ന മെഡിക്കൽ സെന്ററിലെ വീഴ്‌ച അന്വേഷണ വിധേയമാക്കണമെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്