ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നവർ എലിയെയും സൂക്ഷിക്കണം, ഇല്ലെങ്കിൽ കടിയേറ്റ് മെഡിക്കൽ കോളേജിലേക്ക് പായണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ വരി നിൽക്കുന്നവർക്ക് എലിയുടെ കടിയേൽക്കുന്നത് നിത്യ സംഭവം . ശനിയാഴ്ച മൂന്നു പേർക്കാണ് എലിയുടെ കടിയേറ്റത് ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആലുവയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം എത്തിയ ഒരാൾക്കും , കോഴിക്കോട് നിന്നെത്തിയെ 38 വയസുള്ള ഒരാൾക്കും , മറ്റൊരു വയോധികനുമാണ് കടിയേറ്റത് .
ഇവരെല്ലാം നാലമ്പലത്തിനകത്തേക്ക് കയറാൻ ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളിൽ വരി നിൽക്കുമ്പോഴാണ് കടിയേറ്റത് . കൊടിമരത്തിന് തെക്ക് ഭാഗത്ത് കൂട്ടിയിട്ട നെല്ല് ചാക്കുകളും മറ്റ് വഴിപാട് സാധങ്ങൾ ക്കിടയിൽ നിന്നുമാണ് എലികൾ എത്തി വരി നിൽക്കുന്നവരെ കടിക്കുന്നത് . കഴിഞ്ഞ വാരം കടിയേറ്റ ആളുടെ സംഘത്തിൽ പെട്ടവർ ദേവസ്വം ഉദ്യോഗസ്ഥരോട് തട്ടി കയറിയിരുന്നു . ഒരു മാസം മുൻപാണ് ക്ഷേത്രം കാവൽക്കാരൻ ആയ പ്രവീണിന് എലിയുടെ കടിയേറ്റത് .
കടിയേറ്റവരെ ചികിൽസിക്കാൻ ഒന്നും ദേവസ്വം ആശുപത്രിയിൽ സംവിധാനമില്ല ,ചികിത്സ സൗകര്യ മില്ലാത്തതിനാൽ എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുന്ന ജോലി മാത്രമാണ് ദേവസ്വം ആശുപത്രിക്കാർ ചെയ്യുന്നത് . എലി കടിക്കുമ്പോൾ ഉള്ള കുത്തി വെയ്‌പിനുള്ള മരുന്നെങ്കിലും ദേവസ്വം ആശു പത്രിയിൽ സൂക്ഷിക്കുകയാണെങ്കിൽ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയെങ്കിലും തങ്ങൾക്ക് ഒഴിവായി കിട്ടുമെന്നാണ് കടിയേൽക്കുന്നവരുടെ പരിദേവനം .
എല്ലാ സ്ഥാപനങ്ങളിലും എലി പോലുള്ള ക്ഷുദ്ര ജീവികളെ പിടികൂടി നശിപ്പിക്കാൻ പെസ്റ്റ് കണ്ട്രോൾ വിഭാഗം ഉണ്ടാകും. ഗുരുവായൂർ ദേവസ്വത്തിന് ഇതൊന്നും വലിയ ഗൗരവമുള്ള സംഗതി അല്ലത്രെ
അതെ സമയം ദേവസ്വം ആരോഗ്യ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരെ കൂട്ടി മുട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ് ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും . പാർട്ടിയുടെ ഉയർന്ന പദവിയിൽ ഇരിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും താൽക്കാലിക ശുചീകരണതൊഴിലാളികൾ ആയി ഉണ്ട് . ഇവരെ കൊണ്ട് എലിയെ പിടികൂടാൻ ആവശ്യപ്പെടാൻ കഴിയാത്ത അവസ്ഥയാണ് സാധാ പാർട്ടി അംഗങ്ങൾ ആയ ഉദ്യോഗസ്ഥർക്ക് .പാർട്ടിയിൽ ഭാരവാഹിത്വം വഹിക്കുന്നവരോട് ആജ്ഞാപിക്കാൻ കഴിയില്ല ,തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്