Above Pot

ഹൈക്കോടതി ഇടപെടലിനും ദേവസ്വത്തിന് പുല്ലു വില, ക്ഷേത്രത്തിനകത്ത് ഭക്തന് വീണ്ടും എലിയുടെ കടിയേറ്റു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് വെച്ച് ഭക്തനെ വീണ്ടും എലി കടിച്ചു .പാലാ എലിക്കുളം സ്വദേശി വിജയന് (60) ആണ് നാലമ്പലത്തിനകത്ത് വെച്ച് എലിയുടെ കടിയേറ്റത് ,തിരുവനന്തപുരം സർക്കാർ പ്രസിൽ നിന്നും വിരമിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ഭാര്യയോടൊത്ത് ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു .

First Paragraph  728-90
Second Paragraph (saravana bhavan

ദീപാരാധന സമയത്ത് നാലമ്പലത്തിനകത്ത് ദർശനം കഴിഞ്ഞു വടക്കെ വാതിലിലൂടെ പുറത്തേക്ക് കടക്കാൻ കാത്ത് നിൽക്കുന്നതിനിടെ എലി ഓടി വന്ന് കടിച്ചത് . പടിഞ്ഞാറു ഭാഗത്ത് നിന്നും ഓടി വന്ന എലി വിജയന്റെ ഇടതു കാലിന്റെതള്ള വിരലിൽ കടിക്കുകയായിരുന്നു . ഉടൻ തന്നെ പുറത്ത് കടന്ന അദ്ദേഹത്തെ ആംബുലൻസിൽ ദേവസ്വം ആശുപത്രിയിലും അവിടെ നിന്ന് കുത്തി വെപ്പ് എടുക്കാനായി കുന്നം കുളം താലൂക്ക് ആശുപത്രിയിലേക്കും കൊണ്ട് പോയി . കുന്നംകുളം ആശുപത്രിയിൽ നിന്ന് ആദ്യ ഡോസ് കുത്തി വെപ്പ് എടുത്തു , ഈ മാസം 26 , 30 , അടുത്ത മാസം 20 എന്നീ തീയതികളിലും കുത്തി വെപ്പ് എടുക്കണം എന്ന് നിർദേശിച്ചു കുറിപ്പ് നൽകിയിട്ടുണ്ട്

അതെ സമയം ക്ഷേത്രത്തിനകത്ത് ദർശനത്തിനായി വരി നിൽക്കുകയായിരുന്ന മൂന്ന് പേരെ ഏലി കടിച്ചതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് ദേവസ്വത്തിനോട് വിശദീകരണം ചോദിച്ചിരിക്കെയാണ് വീണ്ടും ഭക്തന് എലിയുടെ കടിയേറ്റത് . കഴിഞ്ഞ പത്തിന് ശനിയാഴ്ച രാത്രി യാണ് പാ ലക്കാട് കോങ്ങാട് രാജേഷിന്റെ മകൻ ആരവ് (11) കോഴിക്കോട് സ്വദേശി ഷാജി 46 ,ചെന്നൈ സദേശിനി ഗായത്രി 56 എന്നിവർക്ക് എലിയുടെ കടിയേറ്റത് . ഇത് സംബന്ധിച്ച് മലയാളം ഡെയിലി നൽകിയ വാർത്ത യുടെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത് . അതിന് ശേഷവും ക്ഷേത്രത്തിനകത്ത് നിന്ന് ഭക്തർക്ക് എലി യുടെ കടിയേൽക്കുന്നത് ഹൈക്കോടതിയുടെ ഇടപെടൽ പോലും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടിൽ ആണ് ദേവസ്വം എന്നതാണ് ആക്ഷേപം , ഹൈക്കോടതി ജഡ്ജിമാർ ക്ഷേത്ര ദർശനത്തിന് എത്തുമ്പോൾ മാപ്പ് പറഞ്ഞും കാല് പിടിച്ചും രക്ഷപ്പെടാം എന്ന ധാരണയാണ് ദേവസ്വം അധികൃതർ വെച്ച് പുലർത്തുന്നതത്രെ

അതെ സമയം ഹൈക്കോടതിയിടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന വെയർ ഹൗസ് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന പരിശോധിച്ചപ്പോൾ അവരുടെ കയ്യിലുള്ള നിലവിലെ സംവിധാനം ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പാക്കാൻ കഴിയില്ല എന്ന അഭിപ്രായമാണ് അവർ നൽകിയതെന്ന് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അഭിപ്രായപ്പെട്ടു .ഇത് സംബന്ധിച്ചു ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പുറത്ത് നിന്ന് ഓടയിൽ കൂടി എലി കടക്കാതിരിക്കാനായി എല്ലായിടത്തും നെറ്റ് അടിച്ചിട്ടുണ്ടെദേവസ്വം ഹെൽത്ത് ഉദ്യോഗസ്ഥൻ രാജീവ് അഭിപ്രായപ്പെട്ടു , നാലമ്പലത്തിലെ ശുചീകരണം ദേവസ്വം ആരോഗ്യ വിഭാഗത്തിന് അല്ലെന്നും ,അത് ക്ഷേത്രത്തിലെ പാരമ്പര്യ പ്രവർത്തിക്കാരായ വാരിയർമാരുടെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഹൈക്കോടതി ഇടപെടലിന് ഗൗരവം കൊടുക്കാത്ത ഭരണ സമിതി ഉള്ളപ്പോൾ ക്ഷേത്ര ത്തിനകത്ത് നിന്നുള്ള എലി കടിയിൽ നിന്നും ഭക്തർക്ക് മോചനം ലഭിക്കണമെങ്കിൽ സാക്ഷാൽ ഗണപതി തന്നെ സഹായിക്കേണ്ടി വരുമോ എന്നാണ് ഭക്തർ ചോദിക്കുന്നത് . പ്രഭാഷണം മാത്രമാണ് തന്റെ കർത്തവ്യം എന്ന് കരുതുന്ന ഭരണാധികാരിയുടെ കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിച്ചാലും അത്ഭുത പ്പെടേണ്ട.