ഗുരുവായൂരിൽ നടന്നത് 154 വിവാഹങ്ങൾ ,ക്ഷേത്രത്തിൽ സഹസ്രകലശ ചടങ്ങുകള്‍ക്ക് തുടക്കമായി
ഗുരുവായൂർ : മകര മാസത്തിലെ നല്ല മുഹൂർത്തം ഉള്ള അവസാന ഞായർ കൂടി ആയതിനാൽ ക്ഷേത്രത്തിൽ വിവാഹ പാർട്ടിക്കാരുടെ വൻ തിരക്ക് ആയിരുന്നു . 184 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തതെങ്കിലും 154 വിവാഹ പാർട്ടിക്കാർ മാത്രമാണ് എത്തിയത് .മൂന്നു വിവാഹ മണ്ഡപങ്ങളിൽ ആയി ഇടതടവില്ലാതെ കെട്ടു നടന്നു ഒരു വിവാഹത്തിന് വരനും വധുവും അടക്കം 12 പേരെ മാത്രമെ ക്ഷേത്ര നട പന്തലിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു .
ഇതിനിടയിൽ വിവാഹം വിവാഹം ബുക്ക് ചെയ്യാൻ കഴിയാതിരുന്ന ഒരു പാർട്ടി കിഴക്കേ നടപന്തലിൽ വെച്ച് താലി കെട്ടി വഴിപാട് പൂർത്തിയാക്കി വിവാഹ തിരക്ക് കഴിയുന്നത് വരെ ദീപ സ്‌തംഭത്തിന് സമീപം നിന്ന് തൊഴാൻ പോലും അനുവദിച്ചില്ല. പുറത്തു നിന്ന് തൊഴാൻ എത്തിയവരിൽ ആധാർ കാർഡ് ഉള്ളവരെ ക്ഷേത്രത്തിനകത്തേക്ക് ദർശനത്തിന് അയച്ചു ഓൺ ലൈൻ വഴി ബുക്ക് ചെയ്തവർ വളരെ കുറച്ചു മാത്രമെ ഉണ്ടായിരുന്നുള്ളു .ദേവസ്വം സെക്യൂരിറ്റി വിഭാഗവും പോലീസും സജീവമായി രംഗത്ത് ഉണ്ടായിരുന്നത് കൊണ്ട് ക്ഷേത്ര നടയിൽ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞു
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് തുടക്കമായി. ദീപാരാധന ശേഷം ആചാര്യവരണത്തോടെയാണ് കലശ ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കിയാണ് ആചാര്യവരണം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മുളയറയില്‍ 10 വെള്ളപ്പാലികയില്‍ നവധാന്യം വിതച്ച് മുളയിട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മങ്ങളും ഹോമവും, അഭിഷേകവുമാണ്. 12 ന് തത്വ കലശാഭിഷേകവും 13 ന്അതിപ്രധാനമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കും. 14 ന് ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും രാത്രി കൊടിയേറ്റവുമാണ്. 22ന് പള്ളിവേട്ടയും 23 ന് ആറാട്ടും നടക്കും. ആറാട്ടിന് ശേഷം കൊടിയിറക്കുന്നതോടെ പത്ത് ദിവസം നീണ്ട് നിന്ന ഉത്സവം സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടക്കുന്നത്