Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ , ദേവസ്വം കമ്മീഷണറുടെ അനുമതിയായി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക് വീണ്ടും ജീവൻ വെക്കുന്നു. അക്വിസിഷന്റെ പ്രാരംഭ നടപടികൾക്കായി 10 കോടി രൂപ ചിലവഴിക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതിയായി. 2.8120 ഹെക്ടർ ഭൂമിയാണ് അക്വസിഷൻ ചെയ്ത എടുക്കേണ്ടി വരിക .

Ambiswami restaurant

ക്ഷേത്ര വികസനത്തിന് അത്യാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി ക്ക് സുപ്രീം കോടതി ഉത്തരവ് ഉണ്ടെങ്കിലും സമ്മർദ്ദങ്ങൾ കാരണം കഴിഞ്ഞ യു ഡി എഫ് ഭരണ സമിതി ഇതിൽ നിന്നും പിന്നോക്കം പോയതോടെയാണ് ഏറ്റെടുക്കൽ നടപടി നിലച്ചത്. ഇത് പ്രാവർത്തികമായാൽ ചെയർ മാൻ ഡോ വി കെ വിജയൻറെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ഒരു ഭരണ നേട്ടമായി ഭക്തർ വിലയിരുത്തും .

Second Paragraph  Rugmini (working)

ഇതോടെ പടിഞ്ഞാറേ നടയിലെ കുപ്പി കഴുത്ത് മാറി ഭക്തർക്ക് സുഗമമായി നടക്കാൻ കഴിയും. പടിഞ്ഞാറേ നടയിലെ കെട്ടിട ഉടമകൾക്കും ഇത് വലിയ ആശ്വാസമാണ് കെട്ടിടങ്ങൾ വിൽക്കാനോ നവീകരിക്കാനോ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഇത് വരെ കെട്ടിട ഉടമകൾ

Third paragraph