Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലി ൽ മദ്യപരുടെയും, കഞ്ചാവ് കച്ചവടക്കാരുടെയും വിളയാട്ടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടപ്പന്തലി ൽ മദ്യപരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും വിളയാട്ടം , ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ കാഴ്ചക്കാരുടെ റോളിലേക്ക് മാറി ., നടപന്തലിൽ വിശ്രമിക്കുകയായിരുന്ന ഭക്തരെ , സെക്യൂരിറ്റി ജീവനക്കാർ ചൂരൽ കൊണ്ട് അടിച്ചു എഴുന്നേൽപിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ദേവസ്വം ചെയർമാന്റെ നിർദേശ പ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാർ കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടി വന്നത് .

Astrologer

.ഇതോടെ ആരെയും പേടിക്കാതെ മദ്യപരുടെ വിളയാട്ടമായി ക്ഷേത്രനടയിൽ. മദ്യപന്മാർ തമ്മിലുള്ള തർക്കവും കയ്യാങ്കളിയും സ്ഥിരം പതിവായി , ഇതിനു പുറമെ കൂടെ കഞ്ചാവ് കച്ചവടക്കാരും ,ക്വട്ടേഷൻ സംഘവും ക്ഷേത്ര നട താവളമാക്കി. നിർമാണത്തിനായി ബസ് സ്റ്റാൻഡ് പൊ ളിച്ചതോടെ അവിടെ തങ്ങിയിരുന്ന ഭിക്ഷാടകരും വേശ്യകളും ക്ഷേത്ര നട പന്തലിലേക്ക് താവളം മാറ്റി . ഇതോടെ ക്ഷേത്ര നടപ്പന്തലിൽ കിടക്കാനുള്ള സ്ഥലത്തെ ചൊല്ലി തർക്കങ്ങളും പതിവായി . പലരും അമിതമായി മദ്യപിച്ചു എത്തി മല മൂത്ര വിസർജനം നടത്തുന്നത് പോലും നട പന്തലിൽ തന്നെയാണ് . ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന നിലപാടിൽ ആണ് ഭരണ സമിതി .

ഭക്തരെയും ,മദ്യപരെയും തിരിച്ചറിയാൻ കഴിയാത്തവരാണ് മുൻ പട്ടാളക്കാർ കൂടിയായ സെക്യൂരിറ്റി ജീവനക്കാർക്ക് എന്നാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം . അതെ സമയം ഇതൊന്നും തങ്ങളുടെ പരിധിയിൽ ഉള്ള കാര്യമല്ല എന്ന നിലപാട് ആണ് പൊലീസിന് .ക്ഷേത്ര സുരക്ഷാ മാത്രമാണ് തങ്ങളുടെ ചുമതല മറ്റെല്ലാം ദേവസ്വം ചെയ്യട്ടെ എന്ന മനോഭാവമാണ് പോലീസ് പുലർത്തുന്നതത്രെ . ക്ഷേത്ര നടപന്തലിൽ തങ്ങുന്നവരിൽ ക്രിമിനൽസ് ഉണ്ടോ എന്ന പരിശോധനക്ക് പോലീസും തയ്യാറല്ല എന്നാണ് ആക്ഷേപം

Vadasheri Footer