Above Pot

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര നടയിൽ സി ഐ റ്റി യു വിന്റെ സമരം

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവിന് പുല്ലു വില കൽപിച്ചു ഗുരുവായൂർ ക്ഷേത്ര നടയിൽ സി ഐ റ്റി യുവിന്റെ പ്രകടനവും സമരവും , കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിനു മുന്നിലാണ് സി ഐ റ്റി യു സമരം നടത്തിയത് , ഗുരുവായൂർ ക്ഷേത്രം മുതൽ മഞ്ജുളാൽ വരെ യുള്ള റോഡ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വകാര്യ സ്വത്ത് ആണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ഥലത്ത് സമരങ്ങൾ നടത്തരുത് എന്ന ഹൈക്കോടതി വ്യക്തമായി നിഷ്കര്ഷിച്ചട്ടുള്ളതാണ് , ഇത് വരെ ഒരു സംഘടനയും ഹൈക്കോടതി ഉത്തരവ് ലംഘിക്കാൻ ധൈര്യം കാണിച്ചിട്ടില്ല .

First Paragraph  728-90
Second Paragraph (saravana bhavan

എന്നാൽ ഭരണത്തിന്റെ തണൽ ഉള്ള സി ഐ റ്റി യു യൂണിയന് ഇതൊന്നും ബാധകമല്ലാതായി .. സി ഐ റ്റി യു സമരത്തിനെതിരെ പ്രതിഷേധമായി ഭക്തർ എത്തിയപ്പോൾ പോലീസ് അകമ്പടിയിൽ സമരക്കാർ മഞ്ജുളാലിന്റെ സമീപത്തേക്ക് പ്രകടമായി നീങ്ങി . സമരം മുൻസിപ്പൽ ഹെൽത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മനോജ് ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ്ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു. കോഫീ ഹൗസ് എംപ്ലോയീസ് യൂണിയൻ ത്രിശൂർജില്ലാ സെക്രട്ടറിസെക്രട്ടറി പി പ്രകാശ് , യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പ്രദീപ് .ചുമട്ടു തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി സജീവൻ എന്നിവർ സംസാരിച്ചു .