
ഗുരുവായൂർ ക്ഷേത്രനട നേരത്തെ അടക്കും

ഗുരുവായൂർ : ക്ഷേത്ര ശ്രീകോവിലിൽ അഷ്ടബന്ധം സ്ഥാ പിക്കുന്ന തിനാൽ ഏപ്രിൽ 6 തിങ്കളാഴ്ച ഉച്ചപൂജ കഴിഞ്ഞ് 1.30 ന് നട അടയ്ക്കും. വൈകിട്ട് 4.30ന് പതിവ് പോലെ ക്ഷേത്രം നട തുറക്കുന്നതാണ്.

ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാൻ സാധിച്ചിട്ടില്ല.

ആകയാൽ ഇതൊരറിയിപ്പായി കണ്ട് ഈ വഴിപാടുകാർ എത്രയും വേഗം 0487-2556335, Extn.241 അല്ലെങ്കിൽ 0487-2556865 നമ്പറിൽ ദേവസ്വവുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ദേവസ്വം അറിയിച്ചു.

