Madhavam header
Above Pot

ഗുരുവായൂർ ജയശ്രീ തിയ്യറ്റർ ജീവനക്കാർ തിരുവോണനാളിൽ പട്ടിണി സമരം നടത്തി

ഗുരുവായൂർ : പൂട്ടിയിട്ട ജയശ്രീ തിയേറ്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപെട്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തൊഴിലുടമയുടെ വീട്ടുപടിക്കൽ തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി സമരം സംഘടിപ്പിച്ചു .ഷോപ്‌സ് & കൊമേർഷ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ സെക്രട്ടറി സി സുമേഷ് ഉൽഘടനം ചെയ്തു സംസാരിച്ചു .സി.ഐ.ടി.യു ഏരിയ പ്രെസിഡെന്റ് ടി ടി ശിവദാസൻ അധ്യക്ഷത വഹിച്ചു .സി.ഐ.ടി.യു ജില്ലാ ജോ: സെക്രട്ടറി എൻ .കെ അക്ബർ ആർ.വി ഇക്‌ബാൽ, എം .സി സുനിൽ , കെ.എം അലി, ദയാനന്ദൻ ,ടി.എസ്.ദാസൻ, കെ എച് .സലാം , ജെയിംസ് ആളൂർ, എം കെ മുരളീധരൻ
എന്നിവർ സംസാരിച്ചു . ഉണ്ണി വാറണാട് നന്ദി പറഞ്ഞു.

buy and sell new

Vadasheri Footer