പാരിസ്ഥിതിക സാമൂഹ്യ ബോധമുള്ളവരായി കുട്ടികളെ മാറ്റിത്തീർക്കുകയായാണ് ലക്ഷ്യം : മന്ത്രി മൊയ്‌തീൻ

ഗുരുവായൂർ : പാരിസ്ഥിതിക സാമൂഹ്യ ബോധമുള്ളവരായി കുട്ടികളെ മാറ്റിത്തീർക്കുകയായാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഭൂരിഭാഗത്തിനും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ നിന്നും സാർവത്രിക വിദ്യാഭ്യാസമെന്ന ഇന്നത്തെ മാറ്റത്തിന് പിറകിൽ അടിയാളരുടെ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Vadasheri

ഗുരുവായൂർ നഗരസഭ ഇരിങ്ങപ്പുറം ജി എൽ.പി സ്കൂളിലെ നാച്ചറൽ ക്ലാസ് മുറിയും സ്മാർട്സ് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എ.സി മൊയ്തീൻ.. മതനിരപേക്ഷ മനസാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും കേരളത്തിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായമാണ് അത്തരമൊരു സാമൂഹ്യമനസിനു രൂപംനല്കിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളിൽ പഠിക്കുന്നുവെന്ന് പറയുന്നത് വലിയ അംഗീകാരമായി വളർത്തി യെടുക്കുവാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ വലിയ നേട്ടമാണെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വിദ്യാഭ്യാസ വകുപ്പിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനത്തോടും ഒപ്പം വലിയ പങ്ക് വഹിക്കുവാൻ കഴിയുക പി.ടി.എ യ്ക്കും പൂർവ്വ വിദ്യാർത്ഥികൾക്കും നാട്ടുകാർക്ക മാണെന്നും മന്ത്രി എ .സി മൊയ്തീൻ സൂചിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിർമ്മല കേരളൻ’ ടി.എസ് ഷെനിൽ ,കെ.വി വിവിധ് ,എം രതി, ഷൈലജ ദേവൻ ,കൗൺസിലർ എ.പി ബാബു ,ബി.പി.ഒ എം.ജി ജയപ്രധാനാധ്യാപിക ടി ഗീത ,പി – ടി.എ പ്രസിഡന്റ് ടി.എസ് പ്രദീപ് എന്നിവർ സംസാരിച്ചു .നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ് സ്വാഗതവും നഗരസഭ സെക്രട്ടറി വി.പി ഷിബു നന്ദിയും പറഞ്ഞു.