Header 1 = sarovaram
Above Pot

ഗുരുവായൂർ ഇന്ദ്രസന് എഴുന്നള്ളിപ്പിന് 2,72,727 എന്ന റെക്കോർഡ് തുക.

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ഇന്ദ്രസന് എഴുന്നള്ളിപ്പിന് 2,72,727 എന്ന റെക്കോർഡ് തുക. കുംഭഭരണി എഴുന്നള്ളിപ്പിന് മുളങ്കുന്നത്ത് കാവ് വട കുറുമ്പ ക്ഷേത്ര കമ്മറ്റി 2,72,727 രൂപക്ക് ലേലം വിളിച്ചെടുത്തത് . ഗുരുവായൂർ ദേവസ്വത്തിലെ ആനക്ക് ഇത് വരെയുള്ള റെക്കോർഡ് 2,22,222 രൂപയായിരിന്നു . പത്മനാഭന് ശേഷം ഇന്ദ്രാസനാണ് 2,22,222 രൂപക്ക് ലേലത്തിൽ പോയത് 2019 ൽ വടകുറുമ്പ കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനാണ് ഇന്ദ്രസനെ ലേലത്തിൽ കൊണ്ടു പോയത്


രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ക്ക് ശേഷം വരുന്ന ഉത്സവ സീസൺ ആയതിനാൽ രണ്ടു വർഷത്തെ ക്ഷീണം തീർക്കാനുള്ള മത്സരത്തിലാണ് ഉത്സവ കമ്മറ്റിക്കാർ . അത് കൊണ്ട് തന്നെ തലയെടുപ്പുള്ള ആനകളെ എഴുന്നള്ളിപ്പിക്കാൻ എത്ര പണം മുടക്കാനും ഉത്സവ കമ്മറ്റിക്കാർ തയ്യാറാണ് കൊമ്പൻ നന്ദൻ ലേലത്തിൽ പോയത് 2,10,213 രൂപക്കാണ് . തൃശൂർ പാലിയേക്കര ചേന്ദം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിനാണ് , നന്ദനും റെക്കോർഡ് തുക ലഭിച്ചത് ആദ്യമായാണ് നന്ദൻ ഈ തുകക്ക് എഴുന്നള്ളിപ്പിന് പോകുന്നത് .

Astrologer

കൊമ്പൻ സിദ്ധാർത്ഥൻ പോയത്1,11,111 രൂപക്കും .ദേവസ്വത്തിൽ ഇത്രയധികം ആനകൾ ഉണ്ടായിട്ടും എഴുന്നള്ളിപ്പിന് അയക്കാൻ കഴിയുന്ന ഒൻപത് ആനകളെയും കുംഭ ഭരണി എഴുന്നള്ളിപ്പിനായി ലേലം ചെയ്താണ് ഉത്സവ കമ്മറ്റിക്കാർ കൊണ്ടുപോകുന്നത് , 25,000 രൂപക്ക് നൽകിയിരുന്ന കാലുകൊണ്ട് വയ്യാത്ത കൊമ്പൻ പീതാംബരൻ 86,000 രൂപയ്ക്കാണ് പോയത് , ഒൻപത് ഗജവീരന്മാർ കൂടി 10,98,049 രൂപയാണ് ഒറ്റ ദിവസം ഭഗവാന്റെ അക്കൗ ണ്ടിലേക്ക് വരവ് വെപ്പിച്ചത്

Vadasheri Footer