ഗുരുവായൂര്‍ ആനത്താവളത്തിൽ ഗജ ദിനാഘോഷം.
ഗുരുവായൂര്‍ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗജ ദിനാഘോഷം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ. അഡ്വ. കെ.വി മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള വെറ്റിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോക്ടർ എം.ആർ ശശീന്ദ്രനാഥ് വിശിഷ്ടാതിഥിയായിരുന്നു.
കേരള വെറ്റിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ.കെ. വിജയകുമാർ സംസാരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ എന്നിവർ പങ്കെടുത്തു.ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ നന്ദിയും പറഞ്ഞു.
തുടർന് ദേവസ്വം ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പിന്നീട് നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന സംവാദവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ”ഞാന്‍ കണ്ട ആന” എന്ന വിഷയത്തില്‍ ചിത്രരചനയും സംഘടിപ്പിച്ചു.